കൊൽക്കത്ത : ബിജെപി നേതാവ് മനിഷ് ശുക്ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാർപ്പ് ഷൂട്ടർമാർ അറസ്റ്റിൽ. ബീഹാർ സ്വദേശികളായ സുജിത് കുമാർ റായ്, റോഷൻ കുമാർ യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിൽ നിന്നാണ് ഇവർ പിടിയിലായത് എന്നാണ് വിവരം.
മനിഷ് ശുക്ലയുടെ കൊലപാതകം സിഐഡി സംഘമാണ് അന്വേഷിക്കുന്നത്. പ്രതികൾ പഞ്ചാബിലുള്ളതായി സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിലാണ് കൊലയാളികളെ സിഐഡി സംഘം പിടികൂടിയത്. ഇവരെ കൊൽക്കത്തയിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി.
ഒക്ടോബർ നാലിനാണ് തിതാഗഡ് നഗരസഭാ കൗൺസിലർ മനിഷ് ശുക്ല വെടിയേറ്റ് കൊല്ലപ്പെട്ടത്. പാർട്ടി ഒഫീസിന് മുൻപിൽവെച്ചായിരുന്നു സംഭവം. ബൈക്കിൽ പിന്തുടർന്നെത്തിയ കൊലയാളികൾ കാറിൽ നിന്നും ഇറങ്ങിയ ശുക്ലയ്ക്ക് നേരെ വെടിയുതികർക്കുകയായിരുന്നു.
Post Your Comments