Latest NewsNewsInternational

മാതൃരാജ്യമോ അന്തസ്സോ ശത്രുവിന് വിട്ടുകൊടുക്കില്ല, ഉടന്‍ അതിര്‍ത്തിയിലേക്ക് പോകും ; സ്ഥിതിഗതികള്‍ വഷളാകുന്ന അതിര്‍ത്തിയില്‍ സംരക്ഷണം നല്‍കാന്‍ സൈനിക പരിശീലനം നടത്തി ഈ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഭാര്യ, പോരാട്ടത്തിന് തയ്യാറെടുത്ത് മകനും

അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം നാഗൊര്‍നോ-കറാബക്ക് മേഖലയില്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിനിയന്റെ ഭാര്യ അന്ന ഹകോബയാന്‍ സൈനിക പരിശീലനം നേടുകയാണ്. അതിര്‍ത്തി സംരക്ഷണം നല്‍കുന്നതില്‍ അര്‍മേനിയ സൈന്യത്തെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 13 സ്ത്രീകളുമായി ഹകോബിയന്‍ പരിശീലനം നടത്തുന്നു.

” ഞാനടക്കം 13 സ്ത്രീകളെ ഉള്‍ക്കൊള്ളുന്ന ഒരു സംഘം ഇന്ന് സൈനിക പരിശീലന വ്യായാമങ്ങള്‍ ആരംഭിച്ചു. കുറച്ച് ദിവസത്തിനുള്ളില്‍, ഞങ്ങളുടെ അതിര്‍ത്തികളുടെ സംരക്ഷണത്തിനായി ഞങ്ങള്‍ പുറപ്പെടും. നമ്മുടെ മാതൃരാജ്യമോ അന്തസ്സോ ശത്രുവിന് വിട്ടുകൊടുക്കില്ല. ” ട്വിറ്ററിലൂടെ ഹക്കോബിയന്‍ തന്റെ പരിശീലന ചിത്രം പങ്കിട്ട് എഴുതി,

പരിശീലനത്തിനിടെ, 42 കാരിയായ അന്ന ഹക്കോബിയന്‍ സാധാരണ സൈനികരെപ്പോലെ ഒരു സൈനിക ക്യാമ്പിലാണ് താമസിക്കുന്നത്. ഒരു കാരണവശാലും തന്റെ രാജ്യം ശത്രുവിന് വഴങ്ങില്ലെന്ന് അടുത്തിടെ അവര്‍ അസര്‍ബൈജാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, അന്നയുടെ 20 വയസ്സുള്ള മകനും പോരാട്ടത്തില്‍ തന്റെ രാജ്യം സ്വമേധയാ നല്‍കാന്‍ ഒരുങ്ങുകയാണ്.

നാഗൊര്‍നോ-കറാബക്ക് മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സെപ്റ്റംബര്‍ 27 മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടരുകയാണ്. ഈ യുദ്ധത്തില്‍ ഇതുവരെ അയ്യായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. എന്നാല്‍ റഷ്യ പുറത്തുവിട്ട കണക്കാണ് ഇത്, യഥാര്‍ത്ഥ എണ്ണം ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button