KeralaLatest NewsNews

‘ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനും തിരിച്ചടി : നിയമം കയ്യിലെടുക്കുന്നവര്‍ നടപടി നേരിടണം’; ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി

കൊച്ചി : ‘ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. നിയമം കയ്യിലെടുക്കുന്നവര്‍ നടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാദ യുട്യൂബര്‍ വിജയ് പി.നായരെ തല്ലിയ കേസിലാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം നേരിട്ടത്. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണോ പ്രതികള്‍ നിയമം കയ്യിലെടുത്തത് എന്ന് കോടതി ചോദിച്ചു. സ്ത്രീകള്‍ക്കതിരെ മോശം പരാമര്‍ശങ്ങളടങ്ങിയ വീഡിയോകള്‍ ചെയ്ത വിജയ് പി.നായരുടെ നടപടിയെയും ജസ്റ്റിസ് അശോക് മേനോന്‍ വിമര്‍ശിച്ചു.

read also : ബിനീഷ് കോടിയേരി ഇനി പുറംലോകം കാണില്ലെന്ന് സൂചന … മയക്കുമരുന്ന് കേസില്‍ തന്റെ ബോസ് ബിനീഷെന്ന് അനൂപ്.. ബോസ് പറഞ്ഞത് മാത്രമാണ് ഇതുവരെ ചെയ്തിരിക്കുന്നത്… കേരളത്തെയും സിപിഎമ്മിനേയും ഞെട്ടിച്ച് കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത് നിര്‍ണായക വിവരങ്ങള്‍

വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയടക്കം മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഒരാളെ വീട്ടില്‍ കയറി മര്‍ദിച്ച്, ലാപ്‌ടോപ്പും ഫോണും എടുത്തു കൊണ്ട് പോയ നടപടി എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുക എന്ന് കോടതി ചോദിച്ചു. തങ്ങളുടെ പ്രവര്‍ത്തി തെറ്റായ സന്ദേശം നല്‍കില്ലെന്നും സമൂഹത്തിന്റെ മാറ്റത്തിനു വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. മാറ്റത്തിന് വേണ്ടി നിയമം കയ്യിലെടുക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും തയാറാകണം എന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവ്യവസ്ഥയെ വിശ്വാസമില്ലാത്തത് കൊണ്ടാണോ നിയമം കയ്യിലെടുത്തത് എന്നും ജസ്റ്റിസ് അശോക് മേനോന്‍ ചോദിച്ചു.

തന്റെ മുറിയില്‍ കടന്നു കയറി ആക്രമിച്ചത് സ്വാതന്ത്ര്യത്തിലുളള കടന്നു കയറ്റമാണെന്ന് വാദിച്ച വിജയ് പി.നായരും കോടതിയുടെ മൂര്‍ച്ച അറിഞ്ഞു. സ്ത്രീകളെ കുറിച്ച് മോശം വീഡിയോകള്‍ തയാറാക്കുന്നതാണോ സ്വാതന്ത്ര്യം എന്നായിരുന്നു മറുചോദ്യം. മുറിയില്‍ അതിക്രമിച്ച് കയറി, തന്ന മര്‍ദിച്ച് ലാപ്പ് ടോപ്പും മറ്റും എടുത്തു കൊണ്ട് പോയത് കവര്‍ച്ചയും ഭവനഭേദനവുമാണെന്നായിരുന്നു വിജയ് പി,നായരുടെ വാദം. എന്നാല്‍ വിജയ് പി.നായരെ ആക്രമിച്ചിട്ടില്ലന്നും ലാപ് ടോപ്പ് എടുത്തത് പൊലീസിന് കൈമാറാനാണെന്നും ഭാഗ്യലക്ഷ്മി വിശദീകരിച്ചു. ഭാഗ്യലക്ഷ്മിയുടെയും മറ്റ് മൂന്നു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button