തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നാളെ അവസാനിക്കും. നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം ജില്ലാ കളക്ടര്‍ക്ക് എടുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Read also: യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ ലഭിച്ച ഐഫോണ്‍ തിരിച്ചുനൽകി എംപി രാജീവന്‍
അതേസമയം എറണാകുളം ജില്ലയിൽ 15 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടി. ജില്ലയിൽ കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കളക്ടര്‍ എസ്. സുഹാസിന്‍റേതാണ് നടപടി. നവംബർ പതിനഞ്ച് വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയിലും നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയിട്ടുണ്ട്. വിവാഹ ചടങ്ങുകളിൽ 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കുകയുള്ളു. പൊതുസ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല.
Post Your Comments