കാസർകോട് : തീവ്ര പരിചരണ വിഭാഗം ഒരുക്കാതെ ടാറ്റാ കോവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയതിനെതിരെ പ്രതിഷേധം ഉയരുന്നു. അടുത്ത മാസം ഒന്ന് മുതല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല നിരാഹാര സമരം. ടാറ്റ കമ്ബനി സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ കാസര്‍കോട് ചട്ടഞ്ചാലിലെ കോവിഡ് പ്രത്യേക അശുപത്രി എഫ്.എല്‍.ടി.സിയായി ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
കാസര്‍കോട് ടാറ്റാ കോവിഡ് ആശുപത്രിയില്‍ ബുധനാഴ്ച മുതല്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. കോവിഡ് പോസിറ്റീവായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് പ്രവേശിപ്പിക്കുക. ആദ്യ ഘട്ടത്തില്‍ 50 രോഗികളെയാവും പ്രവേശിപ്പിക്കുക. ആശുപത്രിക്ക് പുതുതായി 191 പോസ്റ്റുകള്‍ അനുവദിച്ചിരുന്നെങ്കിലും രണ്ട് ഡോക്ടര്‍ ഉള്‍പ്പടെ 25 ല്‍ താഴെ ജീവനക്കാരെ മാത്രം നിയമിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. മറ്റു ആശുപത്രികളില്‍ നിന്നു ജോലി ക്രമീകരണത്തിന്റെ ഭാഗമായാണ് നിയമനം. കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് കീഴിലുള്ള കോവിഡ് ആശുപത്രിയായാണ് ഇതിന്റെ പ്രവര്‍ത്തനം.
Post Your Comments