Latest NewsNewsIndia

പണം നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമം; കോൺഗ്രസ് സ്ഥാനാർത്ഥി ക്യാമറയിൽ കുടുങ്ങി

ലക്‌നൗ : പണം നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ നടപടി. ഖതാംപൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. കൃപ ശങ്കർ സൻഖ്വാറിനെതിരെയാണ് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരിക്കുന്നത്. സൻഖ്വാർ വോട്ടറെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്.

Read Also : വാട്ട്‌സ് ആപ്പിന് സമാനമായ പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്ത്യന്‍ സൈന്യം 

ഖതാംപൂരിൽ നവംബർ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് വലിയ പ്രചാരണ പരിപാടികളാണ് പ്രദേശത്ത് നടത്തുന്നത്. ഇതിനിടെയാണ് വോട്ടറെ സ്വാധീനിക്കാൻ ശ്രമം ഉണ്ടായിരിക്കുന്നത്. പ്രചാരണത്തിനായി എത്തിയ സൻഖ്വാർ ആരുമില്ലാത്ത സ്ഥലത്തുകൊണ്ടുപോയി വോട്ടർക്ക് പണം നൽകുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അരുൺ കുമാറാണ് സൻഖ്വാറിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ സൻഖ്വാറിന് മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button