Latest NewsKeralaNews

ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്‌ ഇടതുപക്ഷത്തിനെതിരെ’; മാധ്യമ നുണകള്‍ക്കെതിരെ പ്രതിഷേധവുമായ സിപിഎം ജനകീയ കൂട്ടായ്‌മ

തിരുവനന്തപുരം: മാധ്യമ നുണകള്‍ക്കെതിരെ നവംബര്‍ ഒന്നിന്‌ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്‌മ വിജയിപ്പിക്കുവാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യർഥിച്ചു. നിരന്തരം നുണകള്‍ നിര്‍മ്മിച്ച്‌ വിവാദവും ആശങ്കയും സൃഷ്​ടിക്കുന്നതിനാണ്‌ മാധ്യമങ്ങള്‍ ശ്രമിക്കുന്ന​തെന്നും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ തമസ്‌കരിക്കുകയും ചെയ്യുന്നുവെന്ന്​ സി.പി.​എം സെക്രട്ടേറിയറ്റ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ അറിയിച്ചു.

ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ്‌ ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സെക്രട്ടറിയറ്റ് പ്രസ്​താവനയിൽ പറയുന്നു. വാര്‍ത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും ഈ രാഷ്ട്രീയ താല്‍പര്യം തെളിഞ്ഞു കാണാം. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താവിന്യാസത്തിലും ദൃശ്യമാധ്യമങ്ങളിലെ ബ്രേക്കിംഗ്‌ ന്യൂസിലും പ്രൈം ടൈം ചര്‍ച്ചകളിലെ വിഷയത്തേയും പാനലിസ്‌റ്റുകളേയും തെരഞ്ഞെടുക്കുന്നതിലും ഇതേ താല്‍പര്യമാണ്‌ ഉള്ളത്‌- പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

നിരന്തരം നുണകള്‍ നിര്‍മ്മിച്ച്‌ വിവാദവും ആശങ്കയും സൃഷ്ടിക്കുന്നതിനാണ്‌ മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നതെന്നും സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തുന്നു. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ സമൂഹത്തിലേക്ക്‌ എത്താതിരിക്കാന്‍ വാര്‍ത്തകള്‍ ഇവര്‍ തമസ്‌കരിക്കുകയും ചെയ്യുന്നു.

എൽ.ഡി.എഫിനെതിരായി രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമെന്ന നിലയിലാണ്‌ ഒരു സംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ സാഹചര്യത്തില്‍ മാധ്യമ നുണകളെ തുറന്നു കാണിക്കേണ്ടത്‌ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന്‌ അനിവാര്യമാണ്‌. അതില്‍ ഭാഗമാകാൻ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button