KeralaMollywoodLatest NewsNewsEntertainment

രണ്ട് പേരും അത്ര നല്ല ഭർത്താക്കൻമാരല്ല, ഏകദേശം ഒരേ കയറിൽ കെട്ടാവുന്ന ആളുകളാണ്!! ഗ്രേസ് ആന്റണി

നിനക്കീ വീട്ടിൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന ഷെരീഫും

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമി ആയി എത്തി ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ കുമ്പളങ്ങിയിലെ സിമിയെ പോലെ ഭർത്താവുമായി വീണ്ടുമൊരു യുദ്ധത്തിന് ഇറങ്ങേണ്ടി വരുന്ന കഥാപാത്രമാണ് ഹലാൽ ലവ് സ്റ്റോറിയിലെ സുഹറ. ഈ രണ്ടു ചിത്രങ്ങളെയും ക്കുറിച്ചു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗ്രേസ് ആന്റണി പങ്കുവയ്ക്കുന്നു.

read  also:ആ അമിതാഭ് ബച്ചന്‍ ഡ്യൂപ്ലിക്കേറ്റ്; അഭിഷേക്

”ഷമ്മിയും ഷെരീഫും. രണ്ട് പേരും അത്ര നല്ല ഭർത്താക്കൻമാരല്ല. സ്വന്തം ചേട്ടനെ പോലെ നിന്നിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഷമ്മിയും, നിനക്കീ വീട്ടിൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന ഷെരീഫും ഏകദേശം ഒരേ കയറിൽ കെട്ടാവുന്ന ആളുകളാണ്. ഷമ്മി ഭാര്യക്ക് സ്പേയ്സ് തരുന്നേയില്ല. പക്ഷേ, ഷെരീഫിന്റെ കാര്യത്തിൽ പരസ്പരം സ്പെയ്സ് കിട്ടാതെ പോകുന്നതിന്റെ പ്രശ്നങ്ങളാണ് കൂടുതലും. അങ്ങനെ നോക്കിയാൽ ഷമ്മിയേക്കാളും ഭേദപ്പെട്ടയാളാകും ഷെരീഫ്.” താരം പറയുന്നു

shortlink

Post Your Comments


Back to top button