Latest NewsIndiaNews

ബിഹാർ തെരഞ്ഞെടുപ്പ് : എല്ലാ വോട്ടർമാരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി : ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എല്ലാ ജനങ്ങളോടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടർമാരെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കുചേരണമെന്ന് അദ്ദേഹം . ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

”ബിഹാർ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടിംഗ് ഇന്നാണ്. എല്ലാ വോട്ടർമാരും കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്യുന്നു. രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും ഉറപ്പാക്കണം”- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളോട് വോട്ട് രേഖപ്പെടുത്താൻ ആഹ്വാനം ചെയ്തു. ബിഹാറിലെ എല്ലാ വോട്ടർമാരോടും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ഓരോ വോട്ടും ബിഹാറിനെ അഴിമതിയിൽ നിന്നും ഭയത്തിൽ നിന്നും അകറ്റി വികസനത്തിന്റേയും പുരോഗതിയുടെയും പാതയിലേക്ക് നയിക്കുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. 71 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. 1,066 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button