Latest NewsNewsInternationalTechnology

ഡൗൺലോഡുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട മൂന്ന് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

ന്യൂയോര്‍ക്ക്: രണ്ട് കോടിയോളം ഉപയോക്താക്കള്‍ ഉള്ള മൂന്ന് ആപ്പുകളെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പുറത്താക്കുകയുണ്ടായി . പ്രിന്‍സസ് സലൂണ്‍, നമ്ബര്‍ കളറിംഗ്, കാറ്റ്സ് ആന്‍റ് കോസ് പ്ലേ തുടങ്ങിയ ആപ്പുകളെയാണ് ഗൂഗിള്‍ പുറത്താക്കിയിരിക്കുന്നത്. ഇവ മൂന്നും അമേരിക്കയിലും മറ്റും യുവാക്കള്‍ക്കിടയില്‍ നല്ല പ്രചാരത്തില്‍ നിന്നിരുന്ന ആപ്പുകളായിരുന്നു .

Read Also : കേരളത്തിലെ കൊവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് ആരോഗ്യമന്ത്രാലയം

ഇന്‍റര്‍നാഷണല്‍ ഡിജിറ്റല്‍ അക്കൌണ്ടബിലിറ്റി കൌണ്‍സില്‍ അടുത്തിടെ പുറത്തിറക്കിയ `റിപ്പോര്‍ട്ട് അനുസരിച്ച്‌ ഈ ആപ്പുകള്‍ ഗൂഗിളിന്‍റെ ഡാറ്റ ശേഖരണ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണന്ന കണ്ടെത്തല്‍ ഉണ്ടായത് . ഇതോടെയാണ് ഗൂഗിള്‍ ഇത്തരത്തില്‍ നടപടി എടുക്കാന്‍ തീരുമാനിച്ചത്. ഗൂഗിളിന്‍റെ ഡാറ്റ നയത്തിന് വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന ഗുരുതര ആരോപണം ഉണ്ടായിരുന്നു. ഇത് തെളിഞ്ഞതോടെ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു – ഗൂഗിള്‍ വക്താവ് വിശദമാക്കി.

ഗൂഗിള്‍ സെര്‍ച്ച്‌ എഞ്ചിന്‍ രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ചില ക്രമവിരുദ്ധ കാര്യങ്ങള്‍ നടന്നുവരുന്നു എന്ന രീതിയില്‍ ഗൂഗിളിനെതിരെ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് കേസ് എടുക്കുകയുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്ലേ സ്റ്റോറില്‍ നിന്നുള്ള ആപ്പുകളുടെ നീക്കം ചെയ്യല്‍ ശ്രദ്ധേയമാവുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button