KeralaLatest News

വിവാദ ഗ്രൂപ്പായ ഫ്രീ തിങ്കർ പൂട്ടിച്ചു, കുരിശിനെ അപമാനിച്ചതിനാണെന്നും നായ പ്രേമികൾ ആണെന്നും രണ്ടു വാദം

ഹൈന്ദവ ദൈവങ്ങളെയും ഇന്ത്യൻ ഗവണ്മെന്റിനെയും നിരന്തരം അവഹേളിച്ചു കൊണ്ടിരുന്ന ഗ്രൂപ്പ് ആയിരുന്നു ഫ്രീ തിങ്കേഴ്‌സ്.

സ്വതന്ത്ര ചിന്തകർ അല്ലെങ്കിൽ ഫ്രീ തിങ്കർ എന്ന പേരിൽ മൂന്നു ലക്ഷത്തോളം അംഗങ്ങളുമായി പ്രവർത്തിച്ചിരുന്ന സോഷ്യൽ മീഡിയയിലെ വിവാദ ഗ്രൂപ്പ് പൂട്ടിച്ചു. ഗ്രൂപ്പ് പൂട്ടിയതിന് പിന്നിൽ കുരിശിന്റെ മുകളിൽ വിദ്യാർഥികൾ കയറിയിരുന്നതിനെ ന്യായീകരിച്ചിട്ട പോസ്റ്റിന്റെ പേരിൽ ആണെന്നും അതെ സമയം നായ പ്രേമികൾ ആണെന്നും രണ്ടു വാദം ഉയരുന്നുണ്ട്.

എന്നാൽ നായ പ്രേമികൾ ഇട്ട പോസ്റ്റ് വയലേഷൻ അല്ല എന്നാണ് ഗ്രൂപ്പ് മെംബേർസ് പറയുന്നത്. കുരിശിൽ വിദ്യാർഥികൾ കയറിയിരുന്ന സംഭവം ക്രിസ്തീയ സഭകൾക്കിടയിൽ തന്നെ വലിയ പ്രതിഷേധത്തിന് ഇടനൽകിയിരുന്നു.

read also: “മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ത​ല​മു​റ​ക​ളാ​യി അ​ഴി​മ​തി ന​ട​ത്തി​വ​ന്ന​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു​, ഇതോടെ പിന്മുറക്കാർ കൂടുതൽ കരുത്തോടെ അഴിമതി നടത്തി”- സോണിയ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി

അതെ സമയം ഹൈന്ദവ ദൈവങ്ങളെയും ഇന്ത്യൻ ഗവണ്മെന്റിനെയും നിരന്തരം അവഹേളിച്ചു കൊണ്ടിരുന്ന ഗ്രൂപ്പ് ആയിരുന്നു ഫ്രീ തിങ്കേഴ്‌സ്. എന്നാൽ ഇതിനെതിരെ ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്. വിവാദമായ കിസ് ഓഫ് ലവ് / രെഹ്ന ഫാത്തിമയുടെ ശബരിമല കയറ്റാൻ തുടങ്ങിയവ എല്ലാം ഈ ഗ്രൂപ്പിൽ നിന്നാണ് വന്നത്.

shortlink

Post Your Comments


Back to top button