പുതിയ മോഡൽ സ്മാർട്ട് വാച്ച് കൂടി വിപണിയിലെത്തിക്കാനൊരുങ്ങി റിയല്‍മി. സ്മാര്‍ട്ട് വാച്ച് എസ് എന്ന വേരിയന്റ് നവംബര്‍ 2ന് റിയൽമി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വൃത്താകൃതിയിലുള്ള 1.3 ഇഞ്ച് ഓട്ടോ ബ്രൈറ്റ്‌നെസ് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ, 454 × 454 പിക്സല്‍ റെസല്യൂഷനിലുള്ള സ്മാർട്ട് വാച്ചായിരിക്കു കമ്പനി പുറത്തിറക്കുക എന്നാണ് റിപ്പോർട്ട്.
ഹാര്‍ട്ട്‌റേറ്റ്, സ്പോ 2 മോണിറ്റര്‍ സിസ്റ്റം, ഡൈനാമിക്’ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ലീപ്പ് ട്രാക്കിംഗ്, കലോറി ഇന്‍ടേക്ക് ട്രാക്കിംഗ്, മരുന്ന് ട്രാക്കിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ വഴി മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനും ഈ സ്മാര്‍ട്ട് വാച്ചിന് കഴിയും. വാച്ചില്‍ സ്വന്തമായി മ്യൂസിക് പ്ലേ ചെയ്യാനുള്ള സവിശേഷത ഉണ്ടാകാന്‍ സാധ്യതയില്ല. 15 ദിവസത്തെ ബാറ്ററി ലൈഫ് കമ്പനി വാഗ്ദാനം ചെയ്യുന്നു.എന്നാൽ ഈ സ്മാര്‍ട്ട് വാച്ച് ഗൂഗിളിന്റെ WearOSലാണോ പ്രവർത്തിക്കുനന്നതെന്നു വ്യക്തമല്ല. 5,000 രൂപയ്ക്കുള്ളിൽ വില പ്രതീക്ഷിക്കാം.
Post Your Comments