Latest NewsKeralaNewsEntertainment

ഈ അനുപമയെ ഞങ്ങള്‍ക്ക് ഇഷ്ടമല്ല!! യഥാര്‍ത്ഥ ജീവിതത്തില്‍ മാലതിയോ മേരിയോ അല്ല, എന്നെ ജീവിക്കാന്‍ വിടൂ; നടി അനുപമ പരമേശ്വരന്‍

എന്റെ കൈകാലുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ദയവായി ഇവിടെനിന്നു മാറി നില്‍ക്കൂ

പ്രേമത്തിലെ മേരിയായെത്തി മലയാളത്തിന്റെ താരമായി മാറിയ അനുപമ പരമേശ്വരന്‍ ഇപ്പോൾ  ഒരു ആരാധകനു നൽകിയ മറുപടി വൈറൽ.  താരത്തിന്റെ കാലുകളും പിന്‍കഴുത്തും വ്യക്തമാകുന്ന ചിത്രത്തിന് അവളുടെ ചുരുണ്ടമുടി ശരീരത്തിന്റെ വടിവിനെക്കുറിച്ച്‌ നിങ്ങളെ മറന്നു കളയിക്കുന്നതാണ് സ്‌നേഹം. എന്നാണ് താരം കുറിച്ചത്. ഇതിനൊപ്പം തന്റെ കൈകാലുകള്‍ കണ്ട് ആകുലപ്പെടാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ട്. എന്റെ കൈകാലുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ദയവായി ഇവിടെനിന്നു മാറി നില്‍ക്കൂ സഹോദരീ സഹോദരന്മാരെ എന്നാണ് അനുപമ കുറിച്ചത്.

എന്നാല്‍ ഈ അനുപമയെ ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും കൊടിയിലേയും പ്രേമത്തിലേയും അനുപമയെയാണ് ഞങ്ങള്‍ക്ക് ഇഷ്ടം എന്നായിരുന്നു ഒരാളുടെ കമന്റ്. ”നിങ്ങളെക്കുറിച്ച്‌ വളരെ വിഷമമുണ്ട് സഹോദര. നിങ്ങള്‍ പറഞ്ഞത് എനിക്ക് മനസിലായി. എന്നാല്‍ എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ഞങ്ങള്‍ മാലതിയോ മേരിയോ അല്ല. അതിനാല്‍ എന്നെ ജീവിക്കാന്‍ വിടൂ”- അനുപമ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button