Life StyleHealth & Fitness

കമ്പ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കുന്നതും വ്യായാമം ഇല്ലാത്തതും ഷട്ടില്‍, ക്രിക്കറ്റ്, ടെന്നീസ് തുടങ്ങിയവ സ്ഥിരമായി കളിക്കുന്നവരിലും തോള്‍ വേദന കാണാറുണ്ട്..ഇതാ പരിഹാര മാര്‍ഗ്ഗങ്ങള്‍

തോള്‍ വേദന ഇന്ന് സാധാരണമാണ്. തൊഴില്‍രീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളും വ്യായാമക്കുറവുമാണ് വില്ലന്‍… മണിക്കൂറുകള്‍ കമ്ബ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കുന്നതും വ്യായാമം ഇല്ലാത്തതും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാം.അതേസമയം ഷട്ടില്‍, ക്രിക്കറ്റ്, ടെന്നീസ് തുടങ്ങിയവ സ്ഥിരമായി കളിക്കുന്നവരിലും ഇത് കാണാറുണ്ട്.

ഒക്യുപേഷണല്‍ ഓവര്‍യൂസ് സിന്‍ഡ്രം എന്നറിയപ്പെടുന്ന ഈ മസ്‌കുലോസ്‌ക്കെല്‍റ്റല്‍ പ്രശ്‌നങ്ങള്‍ ഇന്ന് വളരെയധികം കൂടിയെങ്കിലും പലരും ഇതിനെക്കുറിച്ച് അജ്ഞരാണ്. ശരിയായ വ്യായാമവും ചെറിയ ശ്രദ്ധയും കൊടുത്താല്‍ സ്ഥിരമായ വലിയ വേദനകള്‍ക്കു പരിഹാരമാകും..പലപ്പോഴും കൃത്യമായി വേദന എവിടെ ആണെന്ന് പറയാന്‍ പോലും ബുദ്ധിമുട്ടാകും .
30 വയസ്സിനു താഴെ ഉള്ളവരില്‍ കുഴ തെന്നിപോകുന്നതുമൂലവും 40 വയസ്സിനു ശേഷം പൊതുവെ നീര്‍ക്കെട്ട്, എല്ലു തേയല്‍ എന്നിവ മൂലം ഉള്ള വേദനയും സ്വാഭാവികമാണ്. പ്രമേഹ രോഗികളിലും തോള്‍വേദന സാധാരണമായി കാണാറുണ്ട്

ഒരു ജോലി സ്ഥിരമായി ചെയ്യുമ്പോള്‍ ആ ചലനം സാധ്യമാക്കുന്ന പേശികളിലും സ്‌നായുക്കളിലും പ്രവര്‍ത്തനക്കുറവും വലിച്ചിലും (Microtrauma) ഉണ്ടായി ക്രമേണ വേദനയിലേക്ക് നയിക്കുന്നു. ഇതിനെ പൊതുവെ ഒക്യുപ്പേഷന്‍ ഓവര്‍യൂസ് സിന്‍ഡ്രം എന്നാണു പറയുന്നത്.

ജോലി ചെയ്യുമ്പോള്‍ കഴപ്പ്, വേദന, മരവിപ്പ് എന്നിവയാണ് തുടക്കം. എന്തിലെങ്കിലും പിടിക്കുമ്പോഴോ കൈ ഉയര്‍ത്തുമ്പോഴോ ബലം ലഭിക്കാത്തതുപോലെ തോന്നുന്നു. ക്രമേണ ദൈനംദിന ജോലിയെയും ബാധിക്കുന്നു.ഫിസിയോ തെറാപ്പിയും മരുന്നും സംയോജിപ്പിച്ച് നടത്തുന്ന ചികിത്സ മിക്കപ്പോഴും ഗുണം കാണാറുണ്ട് . ചുരുക്കം ചിലരില്‍ സര്‍ജറി ആവശ്യമായി വരുന്നതും കാണുന്നുണ്ട്

ചികിത്സയ്ക്കു ശേഷവും ജോലി ചെയ്യുമ്പോള്‍ ശരീരം ഉപയോഗിക്കേണ്ട രീതി, തോള്‍ ഭാഗത്തിന് ആവശ്യമായ വ്യായാമം, ശരിയായ ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കുന്ന രീതി, എന്നിവ ഫിസിയോ തെറാപ്പിസ്റ്റില്‍നിന്ന് മനസ്സിലാക്കി സ്ഥിരമായി പരിശീലിക്കേണ്ടതും ആവശ്യമാണ്

1. അലമാരയില്‍ തോള്‍ ലവലിനു താഴെയും തുടയുടെ മധ്യ ഭാഗത്തിനു മുകളിലുമായി സാധനങ്ങള്‍ ക്രമീകരിക്കുക. തോള്‍ ലവലിനു മുകളില്‍ നിന്ന് എത്തിച്ചോ അല്ലാതെയോ സാധനങ്ങള്‍ എടുക്കുന്നത് കുറയ്ക്കുക.

2. നിങ്ങളുടെ കൈയുടെ നീളത്തെക്കാള്‍ (കൈമുട്ട് നിവര്‍ത്തി) എത്തിച്ച് അലമാരയില്‍ സാധനങ്ങള്‍ വയ്ക്കുന്നതും പാത്രത്തില്‍ ഇളക്കുന്നതും ഒഴിവാക്കുക.

3. പാചകം ചെയ്യുമ്‌ബോള്‍ നിങ്ങളുടെ മുന്നില്‍ എല്ലാം ക്രമീകരിക്കുക. ഇടയ്ക്കിടെ വശത്തുനിന്നും പുറകില്‍നിന്നും സാധനങ്ങള്‍ എത്തിച്ച് എടുക്കരുത്.

4 കാര്‍ സീറ്റ് വളരെ പിന്നിലേക്കു നീക്കി കൈമുട്ട് പൂര്‍ണമായി നിവര്‍ത്തി ഡ്രൈവ് ചെയ്യാതിരിക്കുക.

5 ഡ്രൈവ് ചെയ്യുമ്‌ബോള്‍ കൈ വിന്‍ഡോയില്‍ വയ്ക്കുന്നത് വേദന ഉണ്ടാക്കാം.

6 മുന്നിലെ സീറ്റില്‍ ഇരുന്ന് പുറകിലെ സീറ്റില്‍ സാധനങ്ങള്‍ വയ്ക്കുന്നതും എടുക്കുന്നതും ചിലപ്പോള്‍ വേദനയ്ക്ക് കാരണമായേക്കാം.

7 ഓഫിസ് മേശയില്‍ എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങള്‍ നിങ്ങളുടെ കൈമുട്ട് കുറച്ച് മടങ്ങി ഇരുന്നാലും എടുക്കാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരിക്കുക.

8 കംപ്യൂട്ടര്‍ മൗസ് ഉപയോഗിക്കുമ്‌ബോള്‍ കൈമുട്ട് 900- 1200 ഡിഗ്രി മടങ്ങി ഇരിക്കുന്നത് തോളിന് ഗുണം ചെയ്യും.

9 ഭാരമുള്ള ഫയല്‍ക്കെട്ടുകള്‍ ചെറിയ കെട്ടുകളാക്കി തുടയുടെ പകുതിക്കും തോളിനും ഇടയില്‍ അലമാരയില്‍ ക്രമീകരിക്കുക .. ഫയല്‍ വശത്തേക്കും പുറകിലേക്കും കൈയുടെ നീളത്തെക്കാള്‍ എത്തിച്ച് കൊടുക്കുന്നത് കുറയ്ക്കുക.

10 ജോലിക്കിടയില്‍ തോളിനും കൈയ്ക്കും ഇടയ്ക്കിടെ വിശ്രമം കൊടുക്കുക.

11 . തോള്‍ ലവലിനെക്കാള്‍ ഉയരമുള്ള അലമാരയില്‍നിന്ന് ഫയലുകള്‍ എടുക്കുന്നത് കുറയ്ക്കുക. ഭാരമുള്ളവ തീര്‍ത്തും ഒഴിവാക്കുക.
തുടങ്ങിയ കാര്യങ്ങള്‍ തൊഴില്‍ തോള്‍ വേദന ഒഴിവാക്കാന്‍ നല്ലതാണ്

shortlink

Post Your Comments


Back to top button