Life Style

വരണ്ട ചര്‍മ്മമാണോ പ്രശ്‌നം ? ഇതാഒരു നാടന്‍ വിദ്യ

 

കറ്റാര്‍വാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വരണ്ട ചര്‍മ്മത്തിന് പരിഹാരമായി കറ്റാര്‍വാഴ ഉപയോഗിക്കുന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. വരണ്ട ചര്‍മ്മവും മുഖക്കുരുവുമൊക്കെ എല്ലാവര്‍ക്കും ഒരു വില്ലനാണ്. ക്രീമുകളും മറ്റും ഉപയോഗിച്ച് സമയം കളയുന്നതിന് പകരം കറ്റാര്‍വാഴ ഉപയോഗിക്കുന്നതിലൂടെ വ്യത്യാസം വളരെ പെട്ടെന്നുതന്നെ കാണാനാകും.

കറ്റര്‍വാഴയുടെ ജെല്‍ മുഖത്ത് തടവി പിടിപ്പിക്കുന്നതിലൂടെയാണ് മുഖക്കുരുവിനും വരണ്ട ചര്‍മ്മത്തിനും ഗുഡ്ബൈ പറയാനാകുക. കറ്റാര്‍വാഴയുടെ ജെല്‍ അടങ്ങിയ പല ക്രീമും വിപണിയിലുണ്ട്. എന്നാല്‍ അതെല്ലാം കെമിക്കാല്‍ ചേര്‍ന്നതായിരിക്കും എന്നതാണ് വാസ്തവം. പ്രകൃതിദത്തമായ കറ്റാര്‍വാഴ ചെടിയുടെ ജെല്‍ എടുത്ത് പുരട്ടുന്നതിലൂടെ ഒട്ടുമിക്ക എല്ലാ ചര്‍മ്മപ്രശ്നത്തിനും പരിഹാരമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button