COVID 19Latest NewsNewsGulfQatar

കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്‍

ദോഹ: കോവിഡ് ബാധ കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്‍. പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പട്ടികയിൽ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. ഖത്തറിലെയും ആഗോള തലത്തിലെയും പൊതു ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തുന്നത്.

Also read : സൂര്യോദയാ യോജന ഉൾപ്പെടെ മൂന്ന് പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും എത്തുനന്നവർ വിമാനത്താവളത്തിലെത്തുമ്പോള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിയാമെന്ന് ഉറപ്പു നല്‍കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പുവെക്കണം. ഈ സമയം യാത്രക്കാരന്റെ ഇഹ്തിറാസ് ആപ്പിലെ നിറം മഞ്ഞ ആയിരിക്കും. ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതാണ് ഫലം നെഗറ്റീവായാൽ ഇഹ്തിറാസ് ആപ്പില്‍ പച്ച നിറം തെളിയും. ഇതോടെ ക്വാറന്റീന്‍ അവസാനിപ്പിക്കാം. ഫലം പോസിറ്റീവായാല്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button