ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതിക്കേസിനെത്തുടര്‍ന്ന് 2017 ല്‍ സുപ്രീംകോടതി ഭരണത്തില്‍നിന്ന് പുറത്താക്കപ്പെട്ട എഴുപതുകാരനായ ഷരീഫ് നിലവില്‍ ലണ്ടനില്‍ ചികിത്സയിലാണ്.
Read Also : വിലക്കയറ്റം നിയന്ത്രിക്കാൻ മഹാരാഷ്ട്രയില്‍ നിന്ന് സവാള എത്തിച്ച് സര്‍ക്കാര്‍
ഷരീഫിന്റെ മുന്‍ പേഴ്സണ്‍ സെക്രട്ടറി ഫവാദ് ഹസന്, മുന്‍ മന്ത്രി അഹ്സാന് ഇക്ബാല്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി, മുന്‍ ഐബി മേധാവി അഫ്താഫ് സുല്‍ത്താന്‍ എന്നിവര്‍ക്കെതിരേയുള്ള അഴിമതിക്കേസിനും ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ അംഗീകാരം നല്‍കിയതായി ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തുന്ന നേതാക്കള്‍ക്കായി അതീവ സുരക്ഷാസംവിധാനങ്ങളുള്ള 73 വാഹനം വാങ്ങിയതില്‍ 1195.2 കോടി പാക് രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്.
Post Your Comments