![](/wp-content/uploads/2020/10/un-1.jpg)
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു പരാതി കൂടി. മെഡിക്കൽ കോളേജിൽ വച്ച് മരിച്ച 73 കാരിയുടെ മൃതദേഹത്തിൽ നിന്നും 3 പവൻ സ്വർണം മോഷണം പോയിയെന്നാണ് പരാതി. കഴിഞ്ഞ ജൂലൈ 22 ന് മെഡിക്കൽ കോളേജിൽ വച്ച് മരിച്ച വാഴക്കുളം സ്വദേശിനി കെ ജി രാധാമണിയുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി 90 ദിവസമായിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കോവിഡ് പ്രോട്ടോക്കോളനുസരിച്ചാണ് മൃതദേഹം കൈമാറിയത്. രണ്ടു വളയും ഒരു മോതിരവും ഒരു കമ്മലും തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
read also: കുമ്മനത്തെ പ്രതിയാക്കിയുള്ള കേസ്; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി, വീടിന് പോലീസ് കാവൽ
നേരത്തെ വണ്ടാനം മെഡിക്കൽ കോളേജിനെതിരെയും ഇതുപോലെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
Post Your Comments