യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയെയും കൂട്ടുകാരെയും ഒക്ടോബര്‍ 30 വരെ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഭാഗ്യലക്ഷ്‌മി, ശ്രീലക്ഷ്‌മി അറയ്‌ക്കൽ, ദിയ സന എന്നിവർക്ക് നേരെ വലിയ വിമര്‍ശനമാണ് കോടതി നടത്തിയത്.
അടിയ്ക്കാന്‍ തയ്യാറാണെങ്കില്‍ അതിന്റെ ഫലം നേരിടാനും തയ്യാറാകണം. പ്രതികളുടെ പ്രവര്‍ത്തി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. നിയമം കൈയിലെടുക്കാന്‍ ആരാണ് അധികാരം തന്നതെന്നും കോടതി ചോദിച്ചു എന്നാല്‍ പ്രതികളെ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി അറിയിച്ചു,.
Post Your Comments