കാസർകോട് ∙ കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര തടാകത്തിലെ മുതല ബബിയ ക്ഷേത്ര നടയിൽ എത്തിയതു ഭക്തർക്കു കൗതുകക്കാഴ്ചയായി. മേൽശാന്തി രാത്രി നട അടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ടെങ്കിലും പുലർച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ബബിയ ക്ഷേത്രനടയിൽ കിടക്കുന്ന ചിത്രങ്ങൾഅപൂർവമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
തടാകത്തിലെ ഗുഹയിൽ കഴിയുന്ന മുതല ക്ഷേത്ര ശ്രീകോവിലിന് അടുത്തെത്തി. പുലർച്ചെ മേൽശാന്തി കെ.സുബ്രഹ്മണ്യ ഭട്ട് എത്തിയപ്പോഴാണ് മുതല നടയിൽ കിടക്കുന്നത് കണ്ടത്. ഭഗവാനായി സങ്കൽപ്പിക്കപ്പെടുന്ന ബബിയയ്ക്കു മുന്നിൽ സുബ്രഹ്മണ്യ ഭട്ട്, പുരുഷ സൂക്തവും വിഷ്ണു സൂക്തവുമെല്ലാം ചൊല്ലി പ്രാർഥന നടത്തി. ഏതാനും നേരം കഴിഞ്ഞു ബബിയ ഗുഹയിലേയ്ക്ക് മടങ്ങി.
read also: ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ കൂടി സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി
ബബിയ നടയിൽ കിടക്കുന്ന ദൃശ്യം കീഴ്ശാന്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതും ഒട്ടേറെപ്പേർ കണ്ടു. വിദേശങ്ങളിൽ നിന്ന് ഉൾപ്പെടെ ഇന്നലെ ക്ഷേത്ര ഭാരവാഹികളുടെ ഫോണിലേക്ക് ഒട്ടേറെ വിളികളെത്തി. ബബിയയ്ക്ക് 75 വയസ്സുണ്ടെന്നാണ് കണക്കാക്കുന്നത്.പൂജ കഴിഞ്ഞു രാവിലെ 8നും ഉച്ചയ്ക്കു 12 നും മേൽശാന്തി നൽകുന്ന നിവേദ്യം ആണ് ബബിയയുടെ ആഹാരം.
Post Your Comments