കോഴിക്കോട് : അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ.എം. ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ മൊഴിയെടുത്തു. മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തി.
കേസില്‍ ഷാജിയെ ഇഡി അടുത്തമാസം പത്തിന് ചോദ്യം ചെയ്യും. കോഴിക്കോട്ടെ ഇഡിയുടെ ഓഫീസിലേക്ക് മജീദിനെ വിളിച്ചുവരുത്തിയാണ് അഞ്ചര മണിക്കൂറോളം ചോദ്യംചെയ്തത്. ഉച്ചകഴിഞ്ഞ് 2.30-ന് തുടങ്ങി രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്.
read also: തെലങ്കാനയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി നയാനി നരസിംഹ റെഡ്ഢി അന്തരിച്ചു
2014 ല്‍ അഴീക്കോട് സ്കൂളിന് പ്ലസ് അനുവദിച്ച് കിട്ടാന്‍ ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാന്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്.കെ.എം. ഷാജിയെ കൂടാതെ 30 പേര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കോഴ ആരോപണം ഉയര്‍ത്തിയ മുസ്ലിംലീഗ് മുന്‍ പഞ്ചായത്ത് സെക്രട്ടറി നൗഷാദ് പൂതപ്പാറയില്‍ നിന്നും ഇഡി മൊഴിയെടുക്കും. കെ.എം. ഷാജി എംഎല്‍എയെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 2014 ല്‍ കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. ഇതേ കേസില്‍ നിലവില്‍ വിജിലന്‍സ് അന്വേഷണവും തുടരുന്നുണ്ട്.
Post Your Comments