WeirdFunny & Weird

ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യത്തിന്റെ വായിൽ കയ്യിട്ട യുവാവിനെ പാമ്പ് കടിച്ചു

ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യത്തിനെ പുറത്തെടുക്കാനായി വായിൽ കയ്യിട്ട മത്സ്യത്തൊഴിലാളിയെ പാമ്പ് കടിച്ചു. ടെന്നസിയിലെ മത്സ്യത്തൊഴിലാളിയായ ഡാൻ ബൂഡ്രിനെയാണ് പാമ്പ് കടിച്ചത്.

മത്സ്യത്തിന്റെ ഉള്ളിലുണ്ടായിരുന്ന പാമ്പാണ് കടിച്ചത്. വെള്ളത്തിൽ ജീവിക്കുന്ന വിഷമില്ലാത്തയിനം പാമ്പാണ് ഡാനിനെ കടിച്ചത്. മത്സ്യത്തിന്റെ വായിൽ കയ്യിടുമ്പോൾ ഇനിയൊന്ന് സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെ ടെന്നസി വൈല്‍ഡ് ലൈഫ് റിസോഴ്‌സസ് ഏജന്‍സിയാണ് ഈ വാർത്തയും ചിത്രവും ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഡാൻ തന്നെയാണ് ചിത്രം പകർത്തിയത്. മത്സ്യത്തിന്റെ തൊണ്ടയിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പിനെ കാണപ്പെട്ടത്.

https://www.facebook.com/tnwildlife/photos/a.1429337780427145/3943945908966307/

 

 

shortlink

Post Your Comments


Back to top button