പാറ്റ്ന: ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന് വേണ്ടി വോട്ടുചോദിച്ചിറങ്ങിയിരിക്കുന്നത് ഐശ്വര്യ റായി . ഐശ്വര്യ റായി ആരെന്നല്ലേ ? ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അകന്നു കഴിയുന്ന മരുമകളാണ് ഐശ്വര്യ . ലാലുവിന്റെ എതിരാളിയായ നിതീഷിന് വേണ്ടിയാണ് ബുധനാഴ്ച ഐശ്വര്യ റായി പ്രചരണത്തിനിറങ്ങിയത്
Read Also : ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിരീക്ഷണം നടത്താനുള്ള പാക് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്
ലാലു പ്രസാദ് യാദവിന്റെ മൂത്ത പുത്രന്‍ തേജ് പ്രതാപ് യാദവിന്റെ ഭാര്യയായിരുന്ന ഐശ്വര്യ നേരത്തേ ലാലുവിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരേ ഗാര്‍ഹിക പീഡനാരോപണവുമായി രംഗത്ത് വന്നിരുന്നു. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ മകനും എംഎല്‍എയുമായ ചന്ദ്രികാ റായിയുടെ മകളാണ് ഐശ്വര്യ. മകളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ലാലു കുടുംബവുമായുള്ള ബന്ധം വഷളായതോടെ നേരത്തേ ആര്‍ജെഡിയില്‍ അംഗമായിരുന്ന ചന്ദ്രിക പിന്നീട് ജെഡി യുവിലേക്ക് മാറി.
ബുധനാഴ്ച സരണ്‍ ജില്ലയിലെ പര്‍സയില്‍ പിതാവിന്റെ മണ്ഡലത്തില്‍ നിതീഷ്‌കുമാറിനായി ഐശ്വര്യ പ്രചരണത്തിനിറങ്ങി. പിതാവ് ചന്ദ്രികാ റായിയുടേയും നിതീഷ്‌കുമാറിന്റെയും വിജയം ഉറപ്പാക്കണമെന്ന് ഇവര്‍ ജനങ്ങളോട് അപേക്ഷിച്ചു. നിതീഷിന്റെ കാല്‍ തൊട്ടു വന്ദിച്ചാണ് ഇവര്‍ വേദിയിലേക്ക് കയറിയത് തന്നെ. ഐശ്വര്യ പ്രസംഗം തുടങ്ങിയപ്പോള്‍ ലാലുവിന് അനുകൂലമായി ഏതാനും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിങ്ങളുടെ പ്രവര്‍ത്തി നിങ്ങളുടെ നേതാവിനെ രക്ഷിക്കില്ലെന്ന് നിതീഷ് പറഞ്ഞു.
Post Your Comments