Jobs & VacanciesLatest NewsNews

കരസേനയിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

കരസേനയിൽ എന്‍ജിനിയറിങ് ബിരുദധാരികൾക്ക് തൊഴിലവസരം. ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് ഷോര്‍ട്ട് സര്‍വീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും സൈനികരുടെ വിധവകള്‍ക്കും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. വനിതകള്‍ക്കും അവസരമുണ്ട്.

രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമായിരിക്കും രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കാനാവുക. നിശ്ചിത ശാരീരികയോഗ്യതകളും വേണം. ഇതിന്റെ പരിശോധനയുമുണ്ടാകും. സൈക്കോളജിസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസര്‍, ഇന്റര്‍വ്യൂയിങ് ഓഫീസര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയുണ്ടാകും. 2021 ഏപ്രിലിലാണ് കോഴ്‌സ് ആരംഭിക്കുക. ആകെ 191 ഒഴിവുകളാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ; www.joinindianarmy.nic.in

അവസാന തീയതി : നവംബർ 12

shortlink

Related Articles

Post Your Comments

Related Articles


Back to top button