Latest NewsKeralaNews

സിപിഎമ്മിന് പിന്നാലെ മുസ്ലിംലീഗിന് തിരിച്ചടി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത തീരുമാനം … കെ എം ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു

കോഴിക്കോട്: മുസ്ലിംലീഗിന് തിരിച്ചടിയായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത തീരുമാനം. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം കെ എം ഷാജി എം എല്‍ എയുടെ വീടും സ്ഥലവും അളക്കുന്നു.കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. കണ്ണൂര്‍ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

Read Also : ഇന്ത്യന്‍ വ്യോമസേന നടത്തിയ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാകിസ്ഥാന്‍ ബലാകോട്ടിലെ തീവ്രവാദ ക്യാമ്പുകള്‍ വീണ്ടും സജീവം …പാകിസ്ഥാനില്‍ 40,000 ത്തോളം ഭീകരര്‍ : ഇന്ത്യയിലെ സൈനികത്താവളം ലക്ഷ്യം : ഇന്ത്യന്‍ സൈന്യവും കേന്ദ്രവും അതീവജാഗ്രതയില്‍

പരാതിയിയുടെ അന്വേഷണത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു. കോഴിക്കോട് യൂണിറ്റ് ഓഫീസില്‍ വച്ചാണ് അഞ്ചര മണിക്കൂറോളം ചോദ്യംചെയ്തത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് തുടങ്ങി രാത്രി എട്ടുമണിക്കാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. മജീദിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി രാവിലെ മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേയും ചോദ്യം ചെയ്തിരുന്നു. കെ.എം. ഷാജിക്ക് പണം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എങ്ങനെ ചെലവഴിച്ചു എന്നാണ് എന്‍ഫോഴ്സ്മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. കെ.എം ഷാജിക്ക് നവംബര്‍ പത്തിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ കേസില്‍ വിജിലന്‍സിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button