Latest NewsNewsInternational

യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലില്‍ വന്നിറങ്ങി

തെല്‍ അവീവ്: യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലിലെത്തി. അബൂദബിയില്‍നിന്നുള്ള ഇവൈ 9607 ഇത്തിഹാദ് എയര്‍വേയ്സ് വിമാനമാണ് എത്തിയതെന്ന് ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് അറിയിച്ചു. തെല്‍ അവീവിലെ ബെന്‍ ഗൂരിയോണ്‍ വിമാനത്താവളത്തിലാണ് വിമാനമെത്തിയത്. ഇസ്രായേലിലേക്ക് യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ആദ്യ ഗള്‍ഫ് വിമാനക്കമ്പനിയായി ഇത്തിഹാദ് മാറിയെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. ഇസ്രായേല്‍ കമ്ബമ്പനിയായ മാമാന്‍ ഗ്രൂപ്പ് സംഘടിപ്പിച്ച രണ്ടുദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് പോയ ഇസ്രായേലി ടൂറിസം പ്രൊഫഷനലുകളുമായാണ് വിമാനമെത്തിയത്.

Read also: സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചർ: ശിവശങ്കര്‍ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്ത് തുടങ്ങിയിരിക്കുന്നുവെന്നും പി.കെ. കൃഷ്ണദാസ്

കഴിഞ്ഞമാസം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസിലാണ് യുഎഇ- ഇസ്രയേലുമായി സമാധാനകരാര്‍ ഒപ്പുവച്ചത്. ഇസ്രായേലിന്റെ പാര്‍ലമെന്റായ നെസെറ്റ് കഴിഞ്ഞയാഴ്ച യുഎഇയുമായുള്ള കരാറിന് അംഗീകാരവും നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button