![](/wp-content/uploads/2020/10/saudi-fire.jpg)
റിയാദ്: സൗദി അറേബ്യയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ തീപ്പിടുത്തം, നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വന്‍ അഗ്‌നിബാധയില്‍ ഒരു ഫാക്ടറിക്ക് ഭാഗിക നാശമുണ്ടായി. തൊഴിലാളികളായ 15 പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട തീവ്ര പരിശ്രമത്തിലൂടെ സൗദി സിവില്‍ ഡിഫന്‍സിന്റെ മേല്‍നോട്ടത്തില്‍ അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.
തീപ്പിടിത്തത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി റെഡ് ക്രസന്റ് അതോറിറ്റി റിയാദ് മേഖല വക്താവ് യാസിര്‍ അല്‍ജലാജില്‍ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.16നാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ വിവരം റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ എത്തി. ഉടനടി സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തിയത് കൊണ്ടാണ് ആളപായം കുറച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരെ റിയാദിലെ കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ബാക്കിയുള്ളവര്‍ക്ക് സംഭവസ്ഥലത്ത് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു
Post Your Comments