Beauty & StyleLife StyleHealth & Fitness

മുട്ട പുഴുങ്ങുമ്പോൾ അമിതമായി വേവിക്കുന്നത്‌ നല്ലതല്ല…..

മുട്ട പുഴുങ്ങാന്‍ വച്ചിട്ട് സമയം നോക്കാതെ എപ്പോഴെങ്കിലും പോയി അത് ഓഫ് ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ആ ശീലം ഇനി ഉപേക്ഷിച്ചോളൂ. മുട്ട അമിതമായി വേവിക്കുന്നത്‌ അത്ര നല്ലതല്ല.

ഇതിനായി അമിതമായി വേവിച്ച മുട്ട ശ്രദ്ധിച്ചു നോക്കാം. മുട്ടയുടെ മഞ്ഞയ്ക്ക് ചുറ്റും പച്ച നിറത്തിലൊരു കോട്ടിങ് ഉണ്ടെന്നു കണ്ടാല്‍ ഉറപ്പിക്കാം ആ മുട്ട കഴിക്കാന്‍ പാടില്ലെന്ന്.ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് അറിയേണ്ടേ. മുട്ട അമിതമായി വേവിക്കുമ്പോള്‍ ഹൈഡ്രജൻ സൾഫൈഡ് മുട്ടയുടെ വെള്ളയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. മുട്ടയുടെ പ്രോട്ടീനില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈഡ്രജൻ സൾഫൈഡ് ചേര്‍ന്ന് ഒരു വിഷവായു ഉണ്ടാക്കുന്നു. ഇതാണ് മുട്ടയുടെ മഞ്ഞയിലേക്ക് വ്യാപിച്ചു നിറവ്യത്യാസം ഉണ്ടാക്കുന്നത്‌.

മുട്ടയുടെ മഞ്ഞയില്‍ അയണ്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈഡ്രജൻ സൾഫൈഡിനോടു ചേർന്ന് അയൺ സൾഫൈഡ് ആകുകയും മഞ്ഞയ്ക്ക് പച്ച നിറത്തിലെ കോട്ടിങ് നല്‍കുകയും ചെയ്യുന്നു. മുട്ട തിളപ്പിച്ച്‌ കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവ തണുപ്പിക്കാന്‍ പച്ചവെള്ളത്തില്‍ ഇടണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

shortlink

Post Your Comments


Back to top button