KeralaLatest NewsNews

ഹിന്ദു ഐക്യവേദി നേതാവിനെയും കുടുംബത്തിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; 6 പേര്‍ക്ക് അറസ്റ്റ്

കൊല്ലം: ഹിന്ദു ഐക്യവേദി നേതാവിനെയും കുടുംബത്തിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടമണ്‍ സ്വദേശികളായ ഷാനവാസ്,ഷറഫുദീന്‍,അനീഷ്,നിസാമുദ്ദീന്‍,സജയ്ഖാന്‍,അഭിലാഷ് എന്നിവരാണ് പുനലൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ തിരുവോണതലേന്നാണ് ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയായ റെജിയും ഭാര്യയും പതിമൂന്നു വയസുകാരനും ആക്രമിക്കപ്പെട്ടത്. റെജിയുടെ ബന്ധുവിനെ പ്രതികള്‍ മദ്യ ലഹരിയില്‍ ആക്രമിച്ചു. ഇത് തടയാനെത്തിയപ്പോഴാണ് റെജിയെയും കുടുംബത്തെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിനു പിന്നാലെ പ്രതികള്‍ ആറു പേരും ഒളിവില്‍ പോവുകയായിരുന്നു.

സംഭവത്തെ തുടർന്ന് കര്‍ണാടക പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ മംഗലാപുരത്തു നിന്നാണ് പ്രതികള്‍ പിടിയിലായത്.ഇക്കഴിഞ്ഞ തിരുവോണ തലേന്നാണ് ഹിന്ദു ഐക്യവേദി നേതാവ് റെജിയുടെ പതിമൂന്നു വയസുകാരന്‍ മകനെയടക്കം അക്രമികള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

Read Also: “കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിഷ്ക്രിയമാക്കിരിക്കുകയാണ്” : ഹിന്ദു ഐക്യവേദി

മംഗലാപുരത്തിനടുത്ത് കുമ്പക്കോണം എന്ന സ്ഥലത്ത് സ്വകാര്യ എസ്റ്റേറ്റില്‍ കളളപ്പേരില്‍ ജോലി ചെയ്യുകയായിരുന്നു അക്രമികള്‍. അറസ്റ്റിലായ അഭിലാഷാണ് എല്ലാ സഹായവും ചെയ്തു നല്‍കിയത്. എന്നാല്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട എലി സജി എന്ന സജീവിനെ ഒരുമാസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സജീവില്‍ നിന്നാണ് മറ്റു പ്രതികളെ കുറിച്ചുളള സൂചന കിട്ടിയത്. തുടര്‍ന്ന് കര്‍ണാടക പൊലീസിന്‍റെ സഹായം തേടി.

കർണാടക-കേരള പോലീസ് സേനകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറു പ്രതികള്‍ അറസ്റ്റിലായത്. പോലീസ് റെയ്ഡിനിടെ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട പൂചാണ്ടി രാജീവ് ഓടി രക്ഷപ്പെട്ടു.ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. തെന്‍മല ഇന്‍സ്പെക്ടര്‍ എം.വിശ്വംഭരന്‍,എസ്.ഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button