Life StyleHealth & Fitness

പൈനാപ്പിള്‍ കഴിച്ചാലുളള ഗുണങ്ങള്‍ എന്തെല്ലാം….

തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക എന്ന പൈനാപ്പിള്‍. കണ്ടാല്‍ മുള്ളുകള്‍ കൊണ്ട് പേടിപ്പിക്കുമെങ്കിലും ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

ആരോഗ്യം സംരക്ഷണത്തിനും നല്ലതാണ് പൈനാപ്പിള്‍. ഹൃദ്രോഗം, സന്ധിവാതം എന്നിവയെ ചെറുക്കാന്‍ ഇത് മികച്ചതാണ്. പൈനാപ്പിള്‍ ജ്യൂസിന് കാന്‍സറിനെ ചെറുക്കാനുളള ശേഷിയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളമായി കൈതച്ചക്കയില്‍ അടങ്ങിരിക്കുന്നതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തടയാനും സാധിക്കും.

ഇത് കൂടാതെ ചര്‍മ്മ സംരക്ഷണത്തിനും കേമനാണ് പൈനാപ്പിള്‍. എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാൽസ്യം, മഗ്നീഷ്യം എന്നിവ പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാനും രക്തസമ്മർദമുള്ളവർക്കും ഉത്തമാണ് കൈതച്ചക്ക. മാത്രമല്ല സ്‌ത്രീകളില്‍ ഗര്‍ഭധാരണം എളുപ്പമാക്കുന്ന ഫോളിക് ആസിഡ്, പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button