തിരുവനന്തപുരം: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാന രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്ബോള്‍ സാമൂഹിക മാധ്യമങ്ങള്‍ സി പി ഐ – സി പി എം പോസ്റ്റര്‍ യുദ്ധം. 1920 ഓഗസ്റ്റ് 17ന് താഷ്ക്കന്‍റിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്നും അതില്‍ പങ്കെടുത്ത എം എന്‍ റോയി പോലും അത് സി പി ഐ രൂപീകരണമല്ല എന്ന് എഴുതിയിട്ടുണ്ട് എന്നുമാണ് സൈബര്‍ സി പി ഐ പ്രവര്‍ത്തകര്‍ രേഖകള്‍ സഹിതം വാദിക്കുന്നത്.
എന്നാൽ സി പി എം സംസ്ഥാന നേതാക്കള്‍ പോലും ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളില്‍ മാറ്റം വരുത്തി.
1925 ഡിസംബര്‍ 26ന് കാൻപുരിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണമെന്ന് സിപിഐ പറയുന്നു. ഇത് സംബന്ധിച്ച് 59 ല്‍ പില്‍ക്കാലത്ത് സി പി എം സമുന്നത നേതാവായ ബസവ പുന്നയ്യ എഴുതിയ ദേശീയ സെക്രട്ടറിയേറ്റ് മിനിട്ട്സും 61 ല്‍ അന്നത്തെ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇ എം എസ് ബംഗാള്‍ സംസ്ഥാന കമ്മിറ്റിക്ക് എഴുതിയ കത്തും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പണ്ടും പലയിടത്തും കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നും എവിടെയെങ്കിലും തട്ടിന്‍പുറത്ത് ഇരുന്ന് ആലോചിക്കുന്നത് ഔദ്യോഗിക രൂപീകരണമാണോ എന്നുമാണു സിപിഐയുടെ ചോദ്യം.
അതേസമയം, കേരളത്തില്‍ പാറപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായപ്പോള്‍ അവിടെ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ലെന്നും പിന്നെ എന്തിന് അതിനെ സിപിഐ അംഗീകരിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ മറുചോദ്യം.
Post Your Comments