Latest NewsIndia

പകര്‍ച്ചവ്യാധികള്‍ കുറഞ്ഞു; ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം പത്ത് വര്‍ഷം വര്‍ദ്ധിച്ചു : കൂടുതൽ ആയുർ ദൈർഘ്യം ഉള്ളവർ കേരളത്തിൽ

ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നെങ്കിലും ആരോഗ്യകരമായ ജീവിതദൈര്‍ഘ്യമല്ല ഇതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 1990 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ആളുകളുടെ ശരാശരി ആയുസ്സ് പത്ത് വര്‍ഷത്തോളം ഉയര്‍ന്നിട്ടുള്ളതായി കണ്ടെത്തി. 1990ല്‍ 59.8 വയസ്സായിരുന്നു ഇന്ത്യക്കാരുടെ ശരാശരി ആയുസ്സെങ്കില്‍ 2020ല്‍ ഇത് 70.8 വയസ്സാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 77.3 വയസ്സാണ് കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇതില്‍ പ്രകടമായ വ്യത്യാസമുണ്ട്.

ലോകമെങ്ങുമുള്ള 200ലേറെ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. 369തരം രോഗങ്ങളും 286 മരണകാരണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു പഠനം. പ്രമുഖ ശാസ്ത്ര ജേണലായ ലാന്‍സെറ്റ് ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നെങ്കിലും ആരോഗ്യകരമായ ജീവിതദൈര്‍ഘ്യമല്ല ഇതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പല ആളുകളും അസുഖങ്ങളും അവശതയുമായിട്ടാണ് കൂടുതല്‍ വര്‍ഷങ്ങള്‍ ചിലവഴിക്കുന്നത്.

ലോകത്തെ 200ഓളം രാജ്യങ്ങളില്‍ സംഭവിക്കുന്ന മരണം, രോഗം, അപകടം എന്നിവ സംബന്ധിച്ച പുതിയ പഠനത്തിലാണ് വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും പകര്‍ച്ചവ്യാധികള്‍ കുറയുന്നതായി കാണാമെങ്കിലും മാറാരോഗങ്ങള്‍ കൂടുതല്‍ പിടിമുറുക്കിയതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകളെ ബാധിക്കുന്ന രോഗങ്ങളില്‍ അഞ്ചാമതായിരുന്ന ഹൃദ്രോഗം ഇപ്പോള്‍ ഒന്നാമതാണ്. ക്യാന്‍സര്‍ ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്.

മാരകരോഗങ്ങളും അമിത വണ്ണം, പ്രമേഹം, വായുമലിനീകരണം എന്നിവയും കൂടി ആയതുകൊണ്ടാണ് കോവിഡ് 19 മൂലമുള്ള മരണനിരക്ക് കൂടിയതെന്നും പഠനം പറയുന്നു. തെക്കനേഷ്യന്‍ രാജ്യങ്ങളിലെ അനാരോഗ്യത്തിനും മരണത്തിന് ഇപ്പോള്‍ കാരണമാകുന്നത് പകര്‍ച്ചവ്യാധികളല്ലാത്ത മരണങ്ങളാണ്. എന്നാല്‍ അതല്ലായിരുന്നു 30 വര്‍ഷം മുമ്പുള്ള അവസ്ഥ. അന്ന് ഇവിടങ്ങളിലെ കൂടിയ മരണനിരക്കിന് കാരണമായത് പകര്‍ച്ചാവ്യാധികളും മാതൃശിശു മരണങ്ങളും പോഷകക്കുറവ് മൂലമുള്ള രോഗങ്ങളുമായിരുന്നു.

read also: പാകിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയെ പിന്തുണക്കുന്ന ആൾക്ക് സീറ്റ്, ബീഹാറിൽ കോൺഗ്രസിനുള്ളിൽ ഭിന്നത , സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ബിജെപി

ഇന്ത്യയില്‍ ഇന്ന് മൊത്തം രോഗബാധിതരില്‍ 58 ശതമാനത്തിന്‍റെ അസുഖവും പകര്‍ച്ചവ്യാധികള്‍ മൂലമുള്ളതല്ല. 1990ല്‍ ഇത് 29 ശതമാനമായിരുന്നു. പകര്‍ച്ചാവ്യാധികള്‍ മൂലമല്ലാത്ത അകാല മരണങ്ങള്‍ 22 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഇക്കാലയളില്‍ രാജ്യത്ത് വര്‍ധിക്കുകയും ചെയ്തു. ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ കൂടുതല്‍ പേരുടേയും മരണത്തിനിടയാക്കിയത് ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളാണെന്നും പഠനം പറയുന്നു.അതേസമയം ഇന്ത്യയിലെ മാതൃമരണ നിരക്ക് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button