വാഷിങ്ടണ്‍ : കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്‍ബിസി ന്യൂസ് സംഘടിപ്പിച്ച പരിപാടിയില്‍ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
‘അമേരിക്കന്‍ പ്രസിഡന്റായ തനിക്ക് വൈറ്റ് ഹൗസില്‍ അടച്ചിരിക്കാനാവില്ല. കോവിഡ് ഭീഷണി വകവെക്കാതെ ജനങ്ങളെ കാണേണ്ടതുണ്ട്. മാസ്ക് ധരിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ മാസ്ക് ധരിക്കുന്നവര്‍ക്കും കോവിഡ് ബാധിക്കുന്നുണ്ട്’ – കോവിഡ് വ്യാപനത്തിനിടെയും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനെയും ശരിയായ രീതിയില്‍ മാസ്ക് ധരിക്കാതിരിക്കുന്നതിനെയും ന്യായീകരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
പ്രസിഡന്റെന്ന നിലയില്‍ തനിക്ക് പുറത്തിറങ്ങേണ്ടതുണ്ട്. വൈറ്റ് ഹൗസിന്റെ ബേസ്മെന്റിലോ മറ്റേതെങ്കിലും മനോഹരമായ മുറിയിലോ തനിക്ക് അടച്ചിരിക്കാനാവില്ല. തനിക്ക് എല്ലാവരേയും കാണേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതില്‍ അപകടമുണ്ട്. എന്നാല്‍ അപകട ഭീഷണി അവഗണിച്ചും അങ്ങനെ ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി.
Post Your Comments