പാറ്റ്ന; ഇനി ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍മാത്രം ശേഷിക്കെ മുന്നണി ബന്ധങ്ങളില്‍ ആശയക്കുഴപ്പം രൂക്ഷമാക്കി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നു ചിരാഗ് വ്യക്തമാക്കി കഴിയ്ഞ്ഞു. എന്‍ഡിഎ മുന്നണിയില്‍നിന്നു പുറത്തുചാടിയതിനു പിന്നാലെയാണ് എല്‍ജെപിയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
എല്ലാക്കാലത്തും താന്‍ ബിജെപിക്ക് ഒപ്പമായിരുന്നു. എല്ലാ കാലത്തും ബിജെപിക്ക് ഒപ്പമുണ്ടാകും, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം. തനിക്ക് അദ്ദേഹത്തിന്റെ ചിത്രം ഒരിടത്തും വയ്ക്കേണ്ട ആവശ്യമില്ലെന്നും ചിരാഗ്.
അദ്ദേഹം തന്റെ ഹൃദയത്തിലാണുള്ളത്. താന്‍ അദ്ദേഹത്തിന്റെ ഹനുമാനാണ്. അദ്ദേഹം എല്ലാ കാലത്തും തന്റെ ഹൃദയത്തിലുണ്ടാകും. വേണമെങ്കില്‍ നെഞ്ചു പിളര്‍ന്നു നോക്കാമെന്നും ചിരാഗ് പസ്വാന് വ്യക്തമാക്കി.
Post Your Comments