Latest NewsNewsEntertainment

കൊച്ചിയിലെ മേരിക്കുട്ടിക്ക് താങ്ങായ സിനിമയിലെ മേരിക്കുട്ടി; അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നത് ഞാൻ കേട്ടു: ഉള്ളുലയ്ക്കുന്ന കുറിപ്പുമായി തിരക്കഥാകൃത്ത് ആർ. രാമാനന്ദ്

ആകസ്മികതകളിൽ ഹൃദയം കൃതജ്ഞത കൊണ്ട് നിറയുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കറിയാം

 

കഴിഞ്ഞവർഷം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ഹൃദയം സന്തോഷത്തിൻ്റെ പാരമ്യതയിൽ ആയിരുന്നു, ഞാൻ മേരിക്കുട്ടി ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയേട്ടന് മികച്ച നടനുള്ള പുരസ്കാരം.

ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള നിമിഷം ആണ് അംഗീകരിക്കപ്പെടുക എന്നുള്ളത്. കുറ്റമറ്റ ഒരു ജൂറി സംവിധാനം ഉള്ള കേരളത്തിൽ ഒരു അവാർഡ് നേടുക വലിയ അഭിമാനം തന്നെയാണ്. ഈ വർഷവും ആർക്കും നെറ്റി ചുളിയാത്തവിധം ഒരു ഫലപ്രഖ്യാപനം ആണ് ഉണ്ടായിട്ടുള്ളത്. ജേതാക്കളുടെ പ്രതിഭയിൽ ആർക്കും ഒരു സംശയവും ഇല്ല, അത്രയ്ക്ക് കുറ്റമറ്റ മൂല്യനിർണയം.

പറഞ്ഞു വരുന്നത് ഇന്നു രാവിലെ ഉണ്ടായ ഒരു തിരിച്ചറിവിൻ്റെ നിമിഷത്തെ കുറിച്ചാണ്. രാവിലെ ജയേട്ടനെ വിളിച്ചു പലതും പറയുന്ന കൂട്ടത്തിൽ ഈ വർഷത്തെ സംസ്ഥാന അവാർഡിനെ കുറിച്ചും, കഴിഞ്ഞവർഷത്തെ സന്തോഷകരമായ നിമിഷത്തെ കുറിച്ചും നന്ദിയോടെ ഓർത്തു.

സംസ്ഥാന പുരസ്ക്കാരത്തിലേക്ക് പടവ് വിരിച്ച് നടത്തിച്ച മേരിക്കുട്ടിയെ ഓർത്തു.. ഒരു നിമിഷം ഞങ്ങളിരുവരും ഒരുപോലെ മൗനമായി.. കഴിഞ്ഞവർഷം മേരിക്കുട്ടി നേടിത്തന്ന അംഗീകാരത്തിന് ഈ വർഷം അതേസമയത്ത് കൊച്ചിയിലെ മേരിക്കുട്ടിക്ക് ( സജ്ന) താങ്ങാവാൻ സാധിച്ചത് കേവലം ആകസ്മികതയോ? അതോ അഭ്രപാളിയിലെ മേരിക്കുട്ടിയ്ക്കപ്പുറം ‘അവൾ’ ഹൃദയത്തിൽ ചേക്കേറിയത് കൊണ്ടോ ?

ഫോണിൻ്റെ അപ്പുറത്തെ തലക്കൽ തൊണ്ട ഇടറുന്നത് എനിക്ക് കേൾക്കാമായിരുന്നു. അവിടെ കണ്ണീർ നനവ് പൊടിഞ്ഞുവെങ്കിൽ പ്രകൃതി ഒരുക്കുന്ന വിസ്മയകരമായ ഈ ആകസ്മികതകളിൽ ഹൃദയം കൃതജ്ഞത കൊണ്ട് നിറയുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കറിയാം.

നന്ദി ജയേട്ടാ, ഈ മനോഹരമായ നിമിഷം അറിയാതെയെങ്കിലും സമ്മാനിച്ചതിന്..
അപാര കരുണാവാരിധിയായ പ്രകൃതി വാരി ചൊരിഞ്ഞു തരുന്നതിന് നന്ദിപൂർവ്വം അൽപ്പമെങ്കിലും തിരിച്ചു കൊടുക്കണം എന്ന വലിയ തിരിച്ചറിവിലും വലിയ എന്തു സമ്പാദ്യമാണ് ഇന്ന് ലഭിക്കാനുള്ളത്.
ആർ രാമാനന്ദ്

shortlink

Post Your Comments


Back to top button