ബംഗലൂരു: ബംഗലൂരുവിലെ ഡിജി ഹള്ളി, കെ.ജെ ഹള്ളി എന്നിവിടങ്ങളില്‍ ആഗസ്റ്റിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ബംഗലുരുവിന്റെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും ആ പാര്‍ട്ടിക്ക് ബംഗലൂരു നിവാസികളു നിവാസികളുടെ സംരക്ഷകരാകാന്‍ ഒരിക്കലും കഴിയില്ലെന്നും കുമാരസ്വാമി പറഞ്ഞൂ. അക്കാര്യം തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ ഓര്‍ക്കണം.- കുമാരസ്വാമി പറഞ്ഞു.
ഡിജെ ഹള്ളിയിലുണ്ടായ സംഘര്‍ത്തെ കുറിച്ച് അന്വേഷണം വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.രാജരാജേശ്വരി നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി വി.കൃഷ്ണമൂര്ത്തിയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കുമാരസ്വാമിയുടെ ആക്രമണം. ഓഗസ്റ്റില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പോസ്റ്റിനെ ചൊല്ലിയാണ് വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
അക്രമികള്‍ക്കു നേരെ പോലീസ് നടത്തിയ വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടിരുന്നു. പോലീസുകാരടക്കം 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനും രാഷ്ട്രീയ കക്ഷികള്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ അതിനു പകരം ഈ രണ്ട് ദേശീയ പാര്‍ട്ടികളും പരസ്പരം പഴിചാരുകയാണ്.- അദ്ദേഹം പറഞ്ഞു.
Post Your Comments