KeralaLatest NewsNews

ചെറിയ മുറിയില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി ; ആളെ തിരിച്ചറിഞ്ഞു

കോട്ടയം:ഇടുങ്ങിയ മുറിയില്‍ ഒരു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ ബസ് സ്റ്റാന്‍ഡിലേയ്ക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയായ സിബി എന്നയാളാണ് മരിച്ചത്. ഇയാള്‍ കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. പഴക്കം ചെന്നതിനെ തുടര്‍ന്നുണ്ടായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ തനിച്ച് താമസിച്ചിരുന്ന മുറിയില്‍ നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button