
ആലുവ: മാര്‍ക്കറ്റില്‍ മാലിന്യം തള്ളി ആലുവ നഗരസഭ. സര്‍ക്കാര്‍ ശുചിത്വ പദവി നല്‍കിയിട്ട് ദിവസങ്ങള്‍ മാത്രമേ കഴിഞ്ഞുള്ളു. എന്നാല്‍, ശാസ്ത്രീയമായ സംസ്കരണത്തിന് നല്‍കാതെ മാലിന്യം ആലുവ മാര്‍ക്കറ്റില്‍ തള്ളാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരിക്കുകയാണ്.
എന്നാൽ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട മാര്‍ക്കറ്റില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചത് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ കൈയോടെ പിടികൂടുകയുണ്ടായി. തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും രോഗം ഉള്ളതിനാല്‍ ആലുവ മാര്‍ക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതിന്റെ മറവില്‍ വിവിധ വാര്‍ഡുകളില്‍നിന്ന് ശേഖരിച്ച മാലിന്യം മാര്‍ക്കറ്റില്‍ തള്ളാന്‍ ശ്രമിച്ചതായി നഗരസഭാ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആരോപിക്കുകയുണ്ടായി.
Read Also: ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം ; മരണകാരണം അതല്ല രാസപരിശോധനാ ഫലം പുറത്ത്
കോവിഡിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അണുവിമുക്തമാക്കുന്ന കാര്യങ്ങള്‍ക്കായി എത്തിയതായിരുന്നു രാജീവ് സക്കറിയ. മാലിന്യലോറി എത്തിയതോടെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് മാലിന്യംതള്ളാന്‍ എത്തിയതാണെന്ന് മനസ്സിലായത്. എന്നാല്‍, റോഡ് നന്നാക്കുന്നതിനായി നീക്കംചെയ്ത ചപ്പുചവറുകള്‍ മാത്രമാണ് കരാറുകാരന്‍ അവിടെ കൊണ്ടിടാന്‍ ശ്രമിച്ചതെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം പറഞ്ഞു.
Post Your Comments