Latest NewsUSANewsInternational

ചൈനയ്‌ക്കെതിരായുള്ള നീക്കം ശക്തമാക്കാൻ ബംഗ്ലാദേശുമായുള്ള ബന്ധം പുതുക്കി അമേരിക്ക

വാഷിംഗ്ടൺ : ചൈനയ്‌ക്കെതിരായുള്ള നീക്കം ശക്തമാക്കാൻ വിവിധ രാജ്യങ്ങളുമായി ബന്ധം പുതുക്കി അമേരിക്ക. ഇന്ത്യയുടെ ശക്തമായ സുഹൃദ് രാജ്യമെന്ന നിലയിൽ ബംഗ്ലാദേശുമായുള്ള ബന്ധമാണ് അമേരിക്ക ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ പ്രതിരോധത്തിലും വികസനത്തിലും നരേന്ദ്രമോദി സർക്കാർ നൽകുന്ന പ്രാധാന്യം ഏറെ പ്രശംസയർഹിക്കുന്നതും മാതൃകാപരമാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.

പെസഫിക് മേഖലയിൽ ചൈനയ്‌ക്കെതിരെ പിടിമുറുക്കുന്ന അമേരിക്ക ബംഗാൾ ഉൾക്കടൽ പ്രദേശത്ത് ബംഗ്ലാദേശുമായും ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുമായും ഈ മാസം തന്നെ ചർച്ച നടത്താനാണ് തീരുമാനം. ഈ മാസം ഒടുവിൽ ശ്രീലങ്കയിലെത്തുന്ന മൈക്ക് പോംപിയോ അതിന് മുന്നേ ഇന്ത്യയിലെ ത്തുമെന്നത് നിർണ്ണായകമാണ്. ഈ സന്ദർശനത്തിൽ ബംഗ്ലാദേശിനേയും ഉൾപ്പെടുത്തുമെന്നാണ് സൂചന.ചൈന ബോർഡർ റിംഗ് റോഡ് പദ്ധതിയുടെ പേരിൽ ബംഗ്ലാദേശിനെ ബന്ധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ തടയുക എന്നത് അമേരിക്ക ലക്ഷ്യമിടുന്ന ഒരു തന്ത്രമാണ്. ഇതിന് ഇന്ത്യയുടെ സഹായം അമേരിക്ക ആവശ്യപ്പെട്ടിരി ക്കുകയാണ്.

Read Also: ഫോർട്ട്കൊച്ചിയിൽ ക്രിക്കറ്റ് കളിച്ച യുവാക്കളെ മർദിച്ച സംഭവം; പൊലീസുകാരെ സ്ഥലം മാറ്റി

കിഴക്ക് വടക്ക് മേഖലയിൽ മ്യാൻമാറിനേയും ബംഗ്ലാദേശിനേയും സ്വാധീനിച്ചും വ്യാപാര കരാറുകളിൽ കുരുക്കിയും ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ കണ്ണുവയ്ക്കാൻ വർഷങ്ങളായി ചൈന ശ്രമിക്കുകയാണ്. ഇതേ അപകടം നിരീക്ഷിക്കുന്ന അമേരിക്ക പ്രദേശത്തെ ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിക്കുന്നത്.

shortlink

Post Your Comments


Back to top button