നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ തൊഴിലവസരം. ഗ്രാജ്വേറ്റ്/ ഡിപ്ലോമ വിഭാഗക്കാർക്ക് അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രാജ്വേറ്റ് അപ്രന്റിസ്-250,ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്-300 എന്നിങ്ങനെ ആകെ 550 ഒഴിവുകളുണ്ട്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-70, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-10, ഇൻസ്ട്രുമെന്റേഷൻ-10, സിവിൽ-35, മെക്കാനിക്കൽ-75, കംപ്യൂട്ടർ സയൻസ്-20, കെമിക്കൽ-10, മൈനിങ്-20 ആണ് ഗ്രാജ്വേറ്റ് അപ്രന്റിസിലെ തസ്തികകൾ. ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ടെക്നീഷ്യൻ അപ്രന്റിസ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം
ടെക്നീഷ്യൻ (ഡിപ്ലോമ)വിഭാഗത്തിൽ . ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-85, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-10, ഇൻസ്ട്രുമെന്റേഷൻ-10, സിവിൽ-35, മെക്കാനിക്കൽ-90, കംപ്യൂട്ടർ സയൻസ്-25, മൈനിങ്-30, ഫാർമസിസ്റ്റ്-15 എന്നിവയാണ് തസ്തികകൾ.
Also read : കോവിഡ് വ്യാപനം : തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് ആശ്വസിക്കാം, അവസരങ്ങളുമായി ഗൾഫ് രാജ്യം
ഒരുവർഷത്തെ പരിശീലനമായിരിക്കും. ഒക്ടോബർ 15 മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങാം. അപേക്ഷകർ www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനുശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ വെബ്സൈറ്റിൽ രജിസ്റ്റർചെയ്യേണ്ട അവസാന തീയതി: നവംബർ 3
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി സന്ദർശിക്കുക : https://www.nlcindia.com/
എൻ.എൽ.സി. വെബ്സൈറ്റിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 10.
Post Your Comments