Latest NewsCinemaNews

മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കി പ്രിയ താരം നടൻ സുരാജ് വെഞ്ഞാറമ്മൂട്; ഏവരെയും ഞെട്ടിച്ച് മികച്ച നടിയായി കനി കുസൃതി; പ്രതീക്ഷിച്ചിരുന്നെന്ന് ആരാധകർ

ബിരിയാണിയിലെ കനിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

മലയാളികളുടെ പ്രിയതാരം സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടും ക​നി കു​സൃ​തി​യും ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മി​ക​ച്ച ന​ടീ​ന​ട​ന്‍​മാ​ര്‍,. ആ​ന്‍​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന്‍, വി​കൃ​തി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​മാ​ണ് സു​രാ​ജി​നെ മി​ക​ച്ച ന​ട​നാ​ക്കി​യ​ത്, അതേ സമയം ബി​രി​യാ​ണി​യി​ലെ അ​ഭി​ന​യ​മാ​ണ് ക​നി കു​സൃ​തി​ക്ക് പു​ര​സ്കാ​രം നേടികൊടുത്തത്.

എന്നാൽ മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മികച്ച ചിത്രം ‘വാസന്തി’ ആണ്. പ്രേക്ഷകര്‍ കാണാത്ത നിരവധി ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന് ഉണ്ടായിരുന്നത്. കൂടാതെ മത്സരത്തിനെത്തിയതില്‍ 50 ശതമാനത്തില്‍ അധികം സിനിമകള്‍ നവാഗത സംവിധായകരുടേതായിരുന്നു എന്നതാണ് പ്രത്യേകത.

കൊറോണ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ പുരസ്കാര നിര്‍ണയം നടന്നിരിക്കുന്നത്. വിധികര്‍ത്താക്കള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പ്രാഥമിക വിലയിരുത്തലുകള്‍ നടന്നത്. ബിരിയാണിയിലെ കനിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൂടാതെ ക​ട​ൽ​ ​തീ​ര​ത്ത് ​താ​മ​സി​ക്കു​ന്ന​ ​ക​ദീ​ജ​യു​ടേ​യും,​ഉ​മ്മ​യു​ടേ​യും​ ​ജീ​വി​ത​ത്തി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​സം​ഭ​വ​ങ്ങ​ൾ​ ​കാ​ര​ണം​ ​നാ​ട് ​വി​ടേ​ണ്ടി​ ​വ​രു​ന്ന​തോ​ടെ​ ​അ​തി​ന് ​ശേ​ഷ​മു​ള്ള​ ​അ​വ​രു​ടെ​ ​യാ​ത്ര​യു​മാ​ണ് ​സി​നി​മ​യു​ടെ​ ​പ്ര​മേ​യമായി വന്നിരുന്നത്, ​കനി​ ​കു​സൃ​തി​ക്ക് ​ബി​രി​യാ​ണി​യി​ലെ​ ​പ്ര​ക​ട​ന​ത്തി​ന് ​അ​ന്താ​രാ​ഷ്ട്ര​ ​പു​ര​സ്‌​കാ​രംം അടക്കമുള്ളവ കരസ്ഥമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button