ന്യൂഡല്‍ഹി : പാകിസ്ഥാന് ഇന്ത്യയുമായി സൗഹൃദത്തിലാകണമെന്നാഗ്രഹം , പാകിസ്ഥാന്റെ വാദം തള്ളി ഇന്ത്യ.. ചര്‍ച്ച നടത്തുന്നതിന് നേരിട്ടോ മദ്ധ്യസ്ഥതയിലൂടെയോ പാകിസ്ഥാന്‍ ഒരു തരത്തിലുള്ള സന്നദ്ധതയും അറിയിച്ചിട്ടില്ലെന്ന് ഇന്ത്യ. പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ സന്നദ്ധത മുമ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്.
എന്നാല്‍ അത് വെറും കെട്ടുകഥയാണെന്ന് ഒരു ഉന്നത സര്‍ക്കാര്‍ വൃത്തം വ്യക്തമാക്കിയതായി ഒരു ദേശീയ മാദ്ധ്യമം വ്യക്തമാക്കി. മൊയീദ് യൂസഫിന്റെ പ്രസ്താവനയ്ക്കുള്ള വ്യക്തമായ മറുപടി വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും യഥാസമയം ഉണ്ടാകുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. പാകിസ്ഥാനുമായി ഏതുവിധത്തിലുള്ള ചര്‍ച്ച നടത്തുന്നതിനും ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിലപാടിന് മാറ്റമില്ലെന്നും പാകിസ്ഥാന്‍ ഭീകരവാദവും അക്രമവും വെടിയാതെ അതിന് വഴി തുറക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
Post Your Comments