Latest NewsNewsIndia

ശക്തമായ മഴയും,കാറ്റും : എട്ട് പേർക്ക് ദാരുണാന്ത്യം

തെലങ്കാന : ശക്തമായ മഴയിലും, കാറ്റിലുംപെട്ട് എട്ട് പേർക്ക് ദാരുണാന്ത്യം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന് പിന്നാലെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മഴ ശക്തമായതോടെയാണ് പലയിടങ്ങളിലായി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ വീടിനുള്ളിലേക്ക് പാറകൾ ഒഴുകി വന്നിടിച്ചും വൈദ്യുതാഘാതമേറ്റുമാണ് കൂടുതൽ പേരും മരണമടഞ്ഞത്. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാത്രി തന്നെ തന്നെ നൂറുകണക്കിനാളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

Also read: ശക്തമായ കാറ്റിലും മഴയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുന്ന കാര്‍; തെലങ്കാനയില്‍ സ്ഥിതി അതിരൂക്ഷം, വിഡിയോ

അതേസമയം കരയിൽ പ്രവേശിച്ച തീവ്രന്യൂനമർദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്നും അടുത്ത 12 തീവ്രന്യൂനമർദ്ദം ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം ഇതിന്റെ ഭാഗമായായി കേരളത്തിലും വ്യാപകമായി മഴ ലഭിച്ചിരുന്നു. വടക്കൻ ജില്ലകളിൽ  ഇന്നും നാളേയും കൂടി കനത്ത മഴ തുടരുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ പതിനൊന്നു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തുവരെ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.  മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button