Latest NewsNewsIndia

ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് കോ​വി​ഡ് 19; ഗഗൻയാൻ പദ്ധതി വൈകുമെന്ന് കെ ശിവൻ

രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്.

ബെംഗളൂരു: ഐ​എ​സ്‌ആ​ര്‍​ഒ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ 70ഓ​ളം ശാ​സ്ത്ര​ജ്ഞ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി എ​ന്ന് ഐഎസ്ആര്‍ഒ മേധാവി കെ.ശിവന്‍. ഇതേതുടർന്ന് ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ‘ഗ​ഗന്‍യാ​ന്‍’ വൈ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Read Also: കാത്തിരിപ്പിന് വിരാമം; മെഹ്ബൂബ മുഫ്തിക്ക് മോചനം

കോവിഡിനെ തുടർന്ന് ആസൂത്രണം ചെയ്ത പോലെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യം അടുത്ത വർഷം ഡിസംബറിൽ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. 10,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സ്വപ്നപദ്ധതിക്ക് ബാഹുബലി ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button