Latest NewsKeralaNewsEntertainment

ഇത് 19,278 ബട്ടണുകളിൽ കോർത്തെടുത്ത സത്യൻ അന്തിക്കാട് ചിത്രം; വിസ്മയ കാഴ്ച്ചയൊരുക്കി ചിത്രകാരി ജീന നിയാസ്

പത്തൊമ്പതിനായിരത്തി ഇരുനൂറ്റി എഴുപത്തെട്ട്‍ ബട്ടണുകൾ കൊണ്ട് തീർത്ത ഈ ചിത്രം ഞാനിവിടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു

വരച്ചെടുക്കാൻ ബ്രഷോ ചായവുമൊന്നുമില്ലാതെ പല തരം ബട്ടന്‍സുകൊണ്ട് സത്യന്‍ അന്തിക്കാടിന്റെ ചിത്രം വരച്ച്‌ ചിത്രകാരി ജീന നിയാസ്. 24 ചതുരശ്ര അടി വലിപ്പത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്.

ഈ കിടിലൻ ചിത്രത്തിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും’ ‘ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും’ അംഗീകാരവും ഈ ചിത്രത്തിലൂടെ ചിത്രകാരിക്ക് ലഭിച്ചു. സത്യന്‍ അന്തിക്കാട് തന്നെയാണ് ഈ ചിത്രം തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം…..

 

ഇതൊരു ചിത്രകാരിക്കുള്ള ആദരവാണ്. പലരും പലരുടേയും ചിത്രങ്ങൾ അതിമനോഹരമായി വരച്ചു കണ്ടിട്ടുണ്ട്. അപൂർവമായി ചിലർ എന്റെ ചിത്രവും വരച്ച് സമ്മാനിക്കാറുണ്ട്. അതിൽ നിന്നൊക്കെ വിഭിന്നമായി ജീന നിയാസ് എന്ന ചിത്രകാരി ഒരു ചിത്രത്തിലൂടെ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

ബ്രഷും ചായവുമൊന്നുമില്ലാതെ പല തരം ബട്ടൻസ് കൊണ്ടാണ് അവർ ഈ ചിത്രം പൂർത്തിയാക്കിയത്. അതും 24 ചതുരശ്രയടി വലുപ്പത്തിൽ. ഈ ചിത്രത്തെ മുൻ നിർത്തി ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ ‘ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ അംഗീകാരം അവർക്കു ലഭിച്ചിരിക്കുന്നു എന്നത് സന്തോഷിപ്പിക്കുന്ന വാർത്തയാണ്. ജീന നിയാസിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

ഇനി എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ ഞാനൊരു സമ്പന്നനാകാനുള്ള സാദ്ധ്യതയുണ്ട്.

കാരണം പത്തൊമ്പതിനായിരത്തി ഇരുനൂറ്റി എഴുപത്തെട്ട്‍ ബട്ടണുകൾ കൊണ്ട് തീർത്ത ഈ ചിത്രം ഞാനിവിടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.

https://www.facebook.com/sathyan.anthikad.official/posts/1497955850391802

shortlink

Post Your Comments


Back to top button