വിവാദ സെലിബ്രിറ്റിയും സ്വയം പ്രഖ്യാപിത സിനിമാ നിരൂപകനുമായ കമല്‍ റാഷിദ് ഖാന് എന്ന കെആര്‍കെ വിവാദ ട്വീറ്റുകള്‍ക്കും പ്രസ്താവനകള്‍ക്കും പേരുകേട്ട വ്യക്തിയാണ്. ഇപ്പോള്‍ ഇതാ അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ എത്തിയിരിക്കുന്നത് ബോളിവുഡ് നടന് അക്ഷയ് കുമാറിനെതിരെയാണ്. താരത്തിന്റെ പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിന്റെ തലക്കെട്ടിനെതിരെ ആഞ്ഞടിച്ചാണ് കെആര്‍കെ രംഗത്തെത്തിയിരിക്കുന്നത്.
ലക്ഷ്മി ഒരു ദേവിയാണ്. അക്ഷയ്കുമാര്‍ തന്റെ ലക്ഷ്മി ബോംബ് എന്ന ചിത്രത്തിലൂടെ ദേവിയെ പരിഹസിക്കുന്നു! അവനെ ഒരു പാഠം പഠിപ്പിക്കാന്‍ പൊതുജനങ്ങള്‍ അത് ബഹിഷ്കരിക്കണം, അതിലൂടെ ഭാവിയില്‍ അദ്ദേഹം ഇത്രയും വലിയ തെറ്റ് ചെയ്യില്ല. ഇത് ഇന്ത്യയാണ് കാനഡയല്ല. കെആര്‍കെ ട്വീറ്റ് ചെയ്തു.
https://twitter.com/kamaalrkhan/status/1315522168395116544
ലക്ഷ്മി ദേവിയെ പരിഹസിക്കുന്നതിനാലാണ് അക്ഷയ് ചിത്രം ബഹിഷ്കരിക്കേണ്ടതെന്ന് കെആര്‍കെ തന്റെ ട്വീറ്റില്‍ ആരോപിച്ചു. ആക്ഷയ് കുമാര്‍, കിയാര അദ്വാനി തുടങ്ങിയവരാണ് പക്ഷ്മി ബോംബില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഘവാ ലോറന്‍സ് ആണ് ചിത്രത്തിന്റെ സംവിധായകന്. അദ്ദേഹം തന്റെ നായകനായി അഭിനയിച്ച കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. ചിത്രം ഈ ദീപാവലി ദിനമായ 2020 നവംബര്‍ 9 നാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
എ കേപ് ഓഫ് ഗുഡ് ഫിലിംസ്, തുഷാര്‍ എന്റര്‍ടൈന്‍മെന്റ് ഹൗസ്, ഷബീന എന്റര്‍ടൈന്‍മെന്റ് എന്നിവ നിര്‍മ്മിച്ച ലക്ഷ്മി ബോംബ് ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.
Post Your Comments