ടാറ്റഗ്രൂപ്പിന്റെ ജ്വലറി ബ്രാന്‍ഡായ തനിഷ്‌കിന്റെ ‘ഏകത്വ’ എന്ന് പേരിട്ട പരസ്യക്യാംപെയ്‌നെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം. ഹിന്ദു-മുസ്ലിം വിവാഹത്തെ പിന്തുണയ്ക്കുന്ന പരസ്യം ലവ് ജിഹാദിന് മൗനാനുവാദം നല്‍കുന്നുവെന്ന ആരോപണമാണുയരുന്നത്. ലൗവ് ജിഹാദ് അനുകൂല പരസ്യം പ്രചരിപ്പിക്കുന്ന തനിഷ്‌ക് ബഹിഷ്‌കരിക്കണമെന്ന (BoycottTanishq) ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിംഗായി.
ഗർഭിണിയായ മരുമകളുടെ ബേബി ഷവർ ആഘോഷിക്കുന്ന മുസ്ലീം കുടുംബ പശ്ചാത്തലത്തിലുള്ള പരസ്യം. സ്വന്തം മകളെപ്പോലെ മരുമകളെയും കാണുന്ന സ്നേഹിക്കുന്ന അമ്മായി അമ്മയും മരുമകളും തമ്മിലുള്ള ഊഷ്മള ബന്ധമാണ് 45 സെക്കന്‍ഡ് ദൈർഘ്യമുള്ള ആ പരസ്യത്തിൽ പറഞ്ഞുവയ്ക്കുന്നത്.
‘സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവള്‍ വിവാഹിതയായെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്കു വേണ്ടി മാത്രം അവർ ഒരുക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും മനോഹര സംഗമം’ എന്നാണ് വീഡിയോയുടെ വിവരണം ആയി യൂട്യൂബിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ പരസ്യവും ആശയവും ലൗവ് ജിഹാദിനെ പിന്തുണയ്ക്കുന്നതായാണ് ഒരു കൂട്ടരുടെ വാദം.
https://youtu.be/t3dJtFoVWWM
Post Your Comments