
ജമ്മു കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക് സ്വദേശിയായ മുതിര്‍ന്ന കമാന്‍ഡറടക്കം രണ്ട് ലഷ്‌കര്‍ തീവ്രവാദികളെ സുരക്ഷാസേന വധിച്ചു . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് തീവ്രവാദികളെ വധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
Read Also : നടി പാർവതി തിരുവോത്ത് താരസംഘടന ‘അമ്മ’യിൽ നിന്നും രാജിവെച്ചു
തിരച്ചിലിനിടെ തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളിലൊരാള്‍ ലഷ്‌കര്‍ ഉന്നത കമാന്‍ഡറും പാക് പൗരനുമായ സൈഫുള്ളയും മറ്റൊരാള്‍ പുല്‍വാമ നിവാസിയായ ഇര്‍ഷാദ് അഹമ്മദ് ദാര്‍ എന്ന അബു ഉസാമയുമാണെന്ന് ഡി.ജി.പി ദില്‍ബാഗ് സിംഗ് വ്യക്തമാക്കി.
Post Your Comments