തിരുവനന്തപുരം: നവരാത്രി ഘോഷയാത്ര ആചാരപരമായി തന്നെ നടത്താൻ തീരുമാനിച്ച് സർക്കാർ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാല്‍നടയായി തന്നെ ഘോഷയാത്ര നടത്താനാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിഗ്രഹങ്ങള്‍ വാഹനത്തില്‍ കയറ്റി തിരുവനന്തപുരത്ത് എത്തിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
തമിഴ്നാട്ടിലെ തക്കല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്രയില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ആയിരുന്നു സര്‍ക്കാര്‍ തീരുമാനം.എന്നാല്‍ സര്‍ക്കാര്‍ ആചാരലംഘനം നടത്തുന്നുവെന്ന പേരില്‍ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം പുനപരിശോധിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ്നാട്ടിലെയും കേരളത്തിലെയും ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നാണ് തീരുമാനം തിരുത്തിയത്.
Post Your Comments