Latest NewsNewsIndia

മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു

ബം​ഗ​ളൂ​രു: മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ കാ​ള്‍​ട്ട​ന്‍ ചാ​പ്മാ​ന്‍(49)​അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ടു​ത്ത പു​റം​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read also: ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് കാൾട്ടൻ ചാപ്മാൻ. ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന കാൾട്ടൻ 1991 മുതൽ 2001 വരെ ഇന്ത്യൻ ദേശിയ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനും ജെ.സി.ടിക്കും വേണ്ടി കളിച്ചിട്ടുണ്ട്.

കളിക്കളം വിട്ട ശേഷം പരിശീലകനായും കാൾട്ടൻ ചാപ്മാൻ പ്രവർത്തിച്ചു. നി​ല​വി​ൽ ക്വാ​ര്‍​ട്‌​സ് എ​ഫ്‌​സി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു. അ​ടു​ത്തി​ടെ ക്വാ​ര്‍​ട്‌​സി​നെ പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് ഷെ​ഫീ​ല്‍​ഡ് യു​ണൈ​റ്റ​ഡ് ഏ​റ്റെ​ടു​ത്തി​രു​ന്നു.

shortlink

Post Your Comments


Back to top button